ദോഹ: രാജ്യത്ത് തുടർച്ചയായി നടക്കുന്ന ന്യൂനപക്ഷ അവകാശ ധ്വംസനത്തിന്റെ ഭാഗമാണ് നിലവിലെ വഖഫ് നിയമഭേദഗതിയെന്നും പാർലമെന്ററി കമ്മിറ്റിക്ക് മുന്നിലുള്ള പുതിയ നിർദേശങ്ങളടങ്ങുന്ന ബിൽ ഉടൻ പിൻവലിക്കണമെന്നും യൂനിറ്റി ഖത്തർ സംഘടിപ്പിച്ച വിവിധ സംഘടനാ നേതാക്കളുടെ സംഗമം ആവശ്യപ്പെട്ടു.
വഖഫ് സ്വത്തിന്റെ വിഷയത്തിൽ ഓരോ പ്രദേശവാസികളും ജാഗ്രത പുലർത്തണമെന്നും പാർലമെന്ററി സംയുക്തകമ്മിറ്റി മുമ്പാകെ വ്യക്തികളും സംഘടനകളും സാധ്യമാകുന്ന സംവിധാനങ്ങളിലുടെ പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. യോഗത്തിൽ ചീഫ് കോഓഡിനേറ്റർ ഖലീൽ പരീദ് സ്വാഗതവും കോഓഡിനേറ്റർ മശ്ഹൂദ് വി.സി നന്ദിയും പറഞ്ഞു.
അഡ്വ ഇസ്സുദ്ദീൻ വിഷയമവതരിപ്പിച്ചു. ഡോ. അബദുൽ സമദ്,, ഹബീബ് റഹ്മാൻ കീഴിശേരി, റിയാസ് ടി. റസാഖ്, മുനീർ മങ്കട, കെ.ടി.ഫൈസൽ സലഫി, മുഹമ്മദ് മുസ്തഫ കെ, ജാബിർ പി.എൻ.എം, ഷഹാൻ വി.കെ, ബിൻഷാദ് പുനത്തിൽ, ഹമീദ്, ഖാലിദ് കട്ടുപ്പാറ, ജുനൈസ്, റിയാസ് എൻ.എം, മുഹമ്മദ് അലി, റഫീഖ് മക്കി, ഷാഹുൽ ഹമീദ് നൻമണ്ട, അബ്ദുൽ കരീം ആക്കോട് എന്നിവർവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.