ദോഹ: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിതബാധിതരെ ചേർത്തുപിടിക്കാൻ യൂത്ത് ഫോറം ഖത്തർ. കേരളത്തിൽ നടന്ന പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പ്രവർത്തകസംഗമം സംഘടന വിളിച്ചു ചേർത്തു. ഏവരെയും നടുക്കിയ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്.
ദുരന്തങ്ങൾ ദൈവത്തിന്റെ പരീക്ഷണമാണെന്നും അത് ബാധിക്കാത്തവർ ബാധിച്ച ആളുകൾക്ക് സാന്ത്വനവും സഹായവും ആവേണ്ടതുണ്ടെന്നും അതുകൊണ്ടു തന്നെ അവരെ ചേർത്തുപിടിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ദൗത്യം നമ്മുടെ കടമയാണെന്നും യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ പ്രവർത്തകരോട് ആവശ്യപ്പെട്ടു.ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ആരിഫ് സംസാരിച്ചു. പുനരധിവാസത്തിന് ഏവരും പങ്കാളിയാവുകയും ഒപ്പം പ്രാർഥനയും വേണമെന്ന് ആരിഫ് അഹ്മദ് സൂചിപ്പിച്ചു.
ഒരുപാട് പരീക്ഷണങ്ങളെ നാം അതിജീവിച്ചവരാണെന്നും ഇതിനെയും നമ്മൾ മറികടക്കുമെന്നും ഓരോരുത്തരും അതിനുവേണ്ടി പരിശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും സമാപനം നിർവഹിച്ച് വൈസ് പ്രസിഡന്റ് ഫൈസൽ എടവനക്കാട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.