ദോഹ: വയനാട് കൂട്ടം ഖത്തർ സംഘടിപ്പിച്ച വയനാട് പ്രീമിയർ ലീഗ് സെവൻസ് ഫൂട്ബാൾ ടൂർണമെന്റിൽ അവഞ്ചേഴ്സ് എഫ്.സി കൽപറ്റ ജേതാക്കളായി. വയനാട് ജില്ലയിലെ നാല് ബ്ലോക്കുകൾ ചേർന്നായിരുന്നു മത്സരം സംഘടിപ്പിച്ചത്. ആന്റലേഴ്സ് എഫ്.സി മാനന്തവാടിയും, അവഞ്ചേഴ്സ് കൽപറ്റയും ഫൈനലിൽ പ്രവേശിച്ചു. ഗോൾ രഹിത കളിയിൽ പെനാൽട്ടി ഷൂട്ട് ഔട്ടിലായിരുന്നു അവഞ്ചേഴ്സിന്റെ കിരീട നേട്ടം.
മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ അവാർഡ് ആന്റലേഴ്സ് എഫ്.സി മാനന്തവാടിയുടെ ഹാഷിം തോൽപ്പെട്ടി നേടി. മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവഞ്ചേഴ്സ് കൽപറ്റയുടെ നൗഫൽ അരഞ്ചോന കരസ്ഥമാക്കി.
ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്തത് ആന്റലേഴ്സ് എഫ്.സി മാനന്തവാടിയുടെ സാവിത്ത് അറക്കയാണ്. ട്രോഫികൾ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, മാനേജിങ് കമ്മിറ്റി അംഗം നിഹാദ് മുഹമ്മദലി എന്നിവർ ചേർന്ന് സമ്മാനിച്ചു. ആഷിഖ് മങ്കട, ഷൈജു കോഴിക്കോട് എന്നിവർ കളി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.