ദോഹ: സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന കാലാവസ്ഥ വ്യതിയാനത്തിലെ ഖത്തർ നാഷനൽ ഡയലോഗിന് തുടക്കമായി. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന പരിപാടി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ ഉദ്ഘാടനം ചെയ്തു.
കാലാവസ്ഥ വ്യതിയാന ഭീഷണികളെ കുറിച്ചും, വെല്ലുവിളികൾ നേരിടുന്നതിന് ആവശ്യമായ മുൻകരുതലുകളും വിഷയമാവുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് പങ്കെടുക്കുന്നത്. വിവിധ പാരിസ്ഥിതിക വിഷയങ്ങളും സുസ്ഥിര ബദൽ മാർഗങ്ങളും സംബന്ധിച്ച് ചർച്ചകൾ നടന്നു.
വിമാന ഇന്ധനത്തിലെ സുസ്ഥിര ബദൽ മാർഗം എന്ന വിഷയത്തിൽ ഡി.എച്ച്.എൽ പ്രതിനിധി ഫ്ലോറിയൻ ഷ്വാർസ്, പരിസ്ഥിതി സുസ്ഥിരതയിലെ ഖത്തർ-ജർമൻ വിജയമാതൃക സംബന്ധിച്ച പാനൽ ചർച്ച എന്നിവയായിരുന്നു ആദ്യ ദിനത്തിലെ ശ്രദ്ധേയ പരിപാടികൾ.
രണ്ടാം ദിനത്തിൽ ‘സസ്റ്റയ്നബിൾ സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്’ വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഇക്കോ ടൂറിസം, കാര്യക്ഷമമായ ജല-മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിലും ചർച്ചകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.