ഖത്തർ കെ.എം.സി.സി തൃശൂർ ജില്ലയുടെയും മണലൂർ മണ്ഡലം കമ്മിറ്റിയുടെയും ഉപഹാരം പി.എസ് മുഹമ്മദ് ബാഖവിക്ക് നൽകുന്നു
ദോഹ: ഖത്തർ കെ.എം.സി.സി സംസ്ഥാന ഉപദേശ സമിതി ചെയർമാനും സ്ഥാപക നേതാവുമായ പി.എസ് മുഹമ്മദ് കുട്ടി ബാഖവിക്ക് തൃശൂർ ജില്ല കമ്മിറ്റിയുടെയും മണലൂർ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹ്രസ്വ സന്ദർശനാർഥം ഖത്തറിൽ എത്തിച്ചേർന്നതായിരുന്നു അദ്ദേഹം. കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ല പ്രസിഡന്റ് എൻ.ടി നാസർ അധ്യക്ഷത വഹിച്ചു. മണലൂർ മണ്ഡലം ജനറൽ സെക്രട്ടറി യൂനസ് വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം നിർവഹിച്ചു. ഭാരവാഹികളായ എം.പി ഷാഫി ഹാജി, എസ്.എ.എം ബഷീർ, അബ്ദുനാസർ നാച്ചി, പി.എസ്.എം ഹുസൈൻ, സി.വി ഖാലിദ്, എ.വി.എ ബക്കർ ഹാജി എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡന്റ് എൻ.ടി നാസർ, ജനറൽ സെക്രട്ടറി നസീർ അഹ്മദ് ചേർന്നു കൈമാറി. മണലൂർ മണ്ഡലം പ്രസിഡന്റ് ഹാഷിം, നീതി ഭദ്ര ലീഗൽ സെൽ ചെയർമാൻ അഡ്വ: ജാഫർ ഖാൻ, ഉപദേശക സമിതി അംഗങ്ങൾ ഹംസക്കുട്ടി, മുസ്തഫ എലത്തൂർ എന്നിവർ ആശംസകൾ നേർന്നു. നസീർ അഹ്മദ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.