വെ​സ്റ്റ് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സി​ന് തു​ട​ക്കം

വെ​സ്റ്റ് ഏ​ഷ്യ​ൻ ക്ല​ബ് അ​ത്‍ല​റ്റി​ക്സ് വേ​ദി​യാ​യ ഖ​ത്ത​ർ എ​സ്.​സി സു​ഹൈം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യം

വെ​സ്റ്റ് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സി​ന് തു​ട​ക്കം

ദോ​ഹ: വെ​സ്റ്റ് ഏ​ഷ്യ​ൻ ക്ല​ബ് അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ദോ​ഹ​യി​ൽ തു​ട​ക്ക​മാ​യി. ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബി​ന്റെ സു​ഹൈ​ൽ ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ച നാ​ലു ദി​വ​സ​ത്തെ മേ​ള​യി​ൽ 13 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി നാ​നൂ​റോ​ളം പു​രു​ഷ വ​നി​താ അ​ത്‍ല​റ്റു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

23 ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്നും വി​വി​ധ അ​ന്താ​രാ​ഷ്ട്ര ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലേ​ക്ക് യോ​ഗ്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്. ജൂ​ലൈ​യി​ൽ ദ​ക്ഷി​ണ കൊ​റി​യ വേ​ദി​യാ​കു​ന്ന ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്, സെ​പ്റ്റം​ബ​റി​ൽ ജ​പ്പാ​ൻ വേ​ദി​യാ​കു​ന്ന​ ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് എ​ന്നി​വ​യി​ലേ​ക്ക് യോ​ഗ്യ​ത മാ​ർ​ക്ക് ല​ക്ഷ്യ​മി​ട്ടാ​ണ് വി​വി​ധ ക്ല​ബു​ക​ളു​ടെ മേ​ൽ​വി​ലാ​സ​ത്തി​ൽ താ​ര​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്. 100, 200 സ്പ്രി​ന്റ്, 400മീ., ​മ​ധ്യ​ദൂ​ര വി​ഭാ​ഗ​ങ്ങ​ൾ, ഹ​ർ​ഡി​ൽ​സ്, റി​ലേ, ഹൈ​ജം​പ്, ലോ​ങ്ജം​പ്, ത്രോ ​ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 

Tags:    
News Summary - West Asian Athletics begins in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.