ദോഹ: സ്ത്രീശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനമാണെന്ന് മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയും എ.ഐ.സി.സി അംഗവുമായ അഡ്വ. ബിന്ദുകൃഷ്ണ.
ദോഹയില്‍ ഇന്‍കാസ് ഖത്തറിന്റെ വനിത വിങ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഐ.സി.സി അശോക ഹാളില്‍ അഞ്ജന മേനോന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ് വനിതവിങ് ഭാരവാഹി പ്രഖ്യാപനം നടത്തി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുല്‍ റഹ്മാന്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ.കെ. ഉസ്മാന്, നന്ദിനി അബ്ബ ഗൗണി, ഐ.വൈ.സി ഇന്റര്‍നാഷനൽ ഖത്തര്‍ ചാപ്റ്റര്‍ ചെയര്പേഴ്സൻ ഷഹാന ഇല്യാസ് എന്നിവര്‍ സംസാരിച്ചു.
ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്, അബ്രഹാം കെ. ജോസഫ്, പ്രദീപ് പിള്ളൈ, സിദ്ദീഖ് പുറായില്‍, സുരേഷ് കരിയാട്, സെറീന അഹദ്, അജി കുര്യാക്കോസ്, സിയാദ് ഉസ്മാന്, സി. താജുദ്ദീന് തുടങ്ങിയവര്‍ വനിത വിങ് നേതാക്കളെ ഷാളണിയിച്ചു. ജിഷ ജോര്‍ജ് സ്വാഗതവും മെഹ്സാന നന്ദിയും പറഞ്ഞു. വനിത വിങ് പ്രസിഡന്റായി സിനില്‍ ജോർജിനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അര്‍ച്ചന സജി (ജനറല്‍ സെക്രട്ടറി), അനൂജ സൈറ ജോര്‍ജ് (ട്രഷറര്‍), മെഹ്സാന, ആഷ ജെട്ടി, സീന റോണി, സുബ ദിജേഷ് ( വൈസ് പ്രസി.), ബീമ എം. ഹസ്സന്, ധന്യ മഞ്ജുനാഥ്, ജെയ്സി ജോജി, ജസീല ശമീം, അഡ്വ. സബീന അക്ബര്‍, സാബിറ, ശ്രീകല (സെക്രട്ടറിമാര്‍), റംല ബഷീര്‍, അജ്മി ഷാജഹാന് (മീഡിയ കോഓഡിനേറ്റേഴ്സ്), ജെസി മാത്യു (സ്പോര്‍ട്സ്), ഷീല സണ്ണി, ജോതിഷിസ് സ്കറിയ, സുനിത, ഷൗബീന ബഷീര്‍, ജയ, ആര്യ, അതുല്യ (പ്രോഗ്രാം), നിസ ഫൈസല്‍, റീന സുനില്‍, വിദ്യ (കള്‍ചറല്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.