ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള സംസ്ഥാന ഘടകം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ സംഗമത്തിൽ മുവാറ്റുപുഴ അഷ്‌റഫ് മൗലവി സംസാരിക്കുന്നു 

ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യപ്രാപ്തിക്കുവേണ്ടി മുന്നേറണം -മുവാറ്റുപുഴ അഷ്‌റഫ് മൗലവി

ജിദ്ദ: ഇന്ത്യ മഹാരാജ്യത്തി​ൻെറ സ്വാതന്ത്ര്യത്തിന്​ വേണ്ടി ജീവൻ ബലിയർപ്പിക്കുകയും സർവതും ത്യജിക്കുകയും ചെയ്ത മഹാത്മാക്കൾ സ്വപ്നം കണ്ട സമത്വത്തി​ൻെറയും സമഭാവനയുടെയും ഭൂമികയായി ഇന്ത്യ നിലകൊള്ളണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ്​ മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം ലഭിക്കുന്നതിനുവേണ്ടിയാണ് നാം നിലകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട്​ അനുബന്ധിച്ച്​ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി കേരള സംസ്ഥാന ഘടകം 'പോരാടി നേടിയ സ്വാതന്ത്ര്യം'എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹിക ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഇന്ത്യക്കുവേണ്ടി ആര്യ, വൈദേശിക സർവാധിപത്യത്തിൽനിന്ന് രാജ്യത്തെ മോചിപ്പിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് പവിത്രമായ ഭരണഘടന അനുശാസിക്കുന്ന വിധം അവകാശങ്ങളും സ്വാതന്ത്ര്യവും വീണ്ടെടുക്കുന്നതിനുവേണ്ടി എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അൽഅബീർ മെഡിക്കൽ ഗ്രൂപ്​ ചെയർമാൻ ആലുങ്ങൽ മുഹമ്മദ് സംഗമം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കോഓഡിനേറ്റർ അഷ്‌റഫ് മൊറയൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഡോ. അബ്​ദുൽ അസീസ്, ഡോ. ലുഖ്‌മാൻ കോക്കൂർ, ഡോ. വിനീത പിള്ള, മൂസക്കുട്ടി കുന്നേക്കാടൻ, സാദിഖലി തുവ്വൂർ, ഇബ്രാഹീം സുബ്ഹാൻ, സിദ്ദീഖ് മാസ്​റ്റർ എന്നിവർ സംസാരിച്ചു. ഫോറം സൗദി കൺവീനർ ബഷീർ കാരന്തൂർ സ്വാഗതം പറഞ്ഞു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ഇ.എം. അബ്​ദുല്ല, മൻസൂർ എടക്കാട് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.