ജിസാൻ വിമാനത്താവളത്തിനു നേരെ ഹൂതി ഡ്രോൺ ആ​ക്രമണം, പത്ത്​ പേർക്ക്​ പരിക്ക്​

ജിദ്ദ: ജിസാനിലെ കിങ്​ അബ്​ദുല്ല വിമാനത്താവളത്തിനു നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആ​ക്രമണത്തിൽ പത്ത്​ പേർക്ക്​ പരിക്കേറ്റു. ​വെള്ളിയാഴ്​ച ​രാത്രിയാണ്​​ ജിസാൻ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായതെന്ന്​ സംഖ്യസേന വക്താവ്​ കേണൽ തുർക്കി അൽമാലികി പറഞ്ഞു.

സിവിലിയന്മാരും യാത്രക്കാരും ഉൾപ്പെടെ പത്ത്​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പരിക്കേറ്റവരിൽ യാത്രക്കാരും ​വിമാനത്താവള ജീവനക്കാരുമായ ആറ്  സൗദി പൗരൻമാരുണ്ട്​​. കൂടാതെ വിമാനത്താവള ജോലിക്കാരായ മൂന്ന്​  ബംഗ്ലാദേശികൾക്കും ഒരു സുഡാനി പൗരനും പരിക്കേറ്റിട്ടുണ്ട്​. ആക്രമണത്തിൽ വിമാനത്താവളത്തി​െൻറ മുൻഭാഗത്തെ ഗ്ലാസുകളും തകരുകയും ചില വസ്​തുക്കൾക്ക്​ കേടുപാടുകൾ സംഭവിക്കുകയും ചെയ്​തു​.

അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ച്​ സിവിലിയന്മാരെയും അവരുടെ വസ്​തുക്കളെയും ലക്ഷ്യമിട്ട്​ ഹൂതികളുടെ ആക്രമണം തുടരുകയാണെന്നും വിമാനത്താവങ്ങൾക്ക്​ നേരെയുള്ള ആക്രമണശ്രമം യുദ്ധക്കുറ്റമാണെന്നും​ സംഖ്യസേന വക്താവ്​ പറഞ്ഞു.

Tags:    
News Summary - 10 Injured In Drone Attack At Saudi Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.