മക്കയിൽ ഹജ്ജ്​ സുരക്ഷ സേന മേധാവികൾ നടത്തിയ വാർത്താസമ്മേളനം

അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചു -പൊതുസുരക്ഷ മേധാവി

ജിദ്ദ: അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചെന്നും 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചെന്നും പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ്​ ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മക്കയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുകഴിച്ച 5,868 പേരെയും മതിയായ രേഖയില്ലാതെ ഹജ്ജിന്​ ആളുകളെ കൊണ്ടുവന്ന ഒമ്പത്​ ഡ്രൈവർമാരെയും പിടികൂടിയിട്ടുണ്ട്​. 1,18,000 വാഹനങ്ങൾ മക്ക പ്രവേശന കവാടങ്ങളിൽ നിന്ന്​ തിരിച്ചയച്ചതായും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ, ട്രാഫിക് വിഭാഗം സജ്ജമാണ്​. എല്ലാത്തരം സുരക്ഷ കേസുകൾ നിരീക്ഷിക്കുന്നതിനും വേഗത്തിലുള്ള നിരീക്ഷണം ഉറപ്പാക്കാനും അവയ്‌ക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാനും ഫീൽഡ് സെക്യൂരിറ്റി സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്​. കുറ്റകൃത്യങ്ങൾ തടയാനും പോക്കറ്റടി പോലുള്ളവ തടയാനും പുണ്യസ്ഥലങ്ങളിൽ നിരീക്ഷണമുണ്ടാകും. മക്കയിലേക്ക്​ എത്തുന്ന കവാടങ്ങളിലും റോഡുകളും സുരക്ഷാസേനകൾ രംഗത്തുണ്ട്​. കാൽനടക്കാരുടെ പോക്കുവരവുകൾ എളുപ്പമാക്കാൻ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. ഹജ്ജ്​ സുരക്ഷയേയും അതി​െൻറ ക്രമത്തേയും ബാധിക്കുന്ന എല്ലാ ലംഘനങ്ങളും തടയുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. മക്കയിൽ ഭൂരിഭാഗം തീർഥാടകരും എത്തിയതിനാൽ വെള്ളിയാഴ്ച നമസ്‌കാരത്തി​നുണ്ടായ തിരക്ക്​ സുരക്ഷ ഉദ്യോഗസ്ഥർ ഉയർന്ന കാര്യക്ഷമതയോടെ നിയന്ത്രിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ് സുരക്ഷ ഒരു ചുവന്ന രേഖയാണ്​. അത്​ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. പൗരന്മാരായാലും വിദേശത്ത് നിന്ന് വന്നവരായാലും തീർഥാടകരോട് ഒരേ തലത്തിലാണ് തങ്ങൾ ഇടപെടുന്നതെന്നും അവർക്ക്​ ആശ്വാസത്തി​െൻറ കൈത്താങ്ങ്​ നൽകുമെന്നും ഹജ്ജ്​ അടിയന്തരസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ മഖ്​ബൂൽ അൽ ഉമരി പറഞ്ഞു. ഏത്​ അടിയന്തിര സാഹചര്യവും നേരിടാൻ സിവിൽ ഡിഫൻസ്​ സജ്ജമായതായി മേജർ ജനറൽ ഡോ. ഹമൂദ്​ സുലൈമാൻ അൽഫറജ് പറഞ്ഞു. തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള പാസ്‌പോർട്ട് പദ്ധതി പൂർത്തിയായതായി ഹജ്ജ്​ പാസ്​പോർട്ട്​ സേന മേധാവി ഡോ. സ്വാലിഹ്​ ബിൻ സഅദ്​ അൽമുറബഅ്​ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 16,04,772 പേർ എത്തി. 2,38,708 പേർ മക്ക റോഡ് പദ്ധതിയിലൂടെ ഗുണഭോക്താക്കളാണ്​. ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന എല്ലാ കക്ഷികൾക്കും പുണ്യസ്ഥലങ്ങളിൽ പിന്തുണ നൽകുമെന്നും ഹജ്ജ്​ പാസ്​പോർട്ട്​ സേന മേധാവി പറഞ്ഞു.

Tags:    
News Summary - 1,59,188 people who came for Hajj without permission were sent back - Public Security Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.