ഹാജിമാരുടെ താമസത്തിന് ദീര്‍ഘകാല കരാര്‍:  കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ തീരുമാനം

ജിദ്ദ: മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ദീര്‍ഘകാല കരാറില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാന്‍ തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപവത്കരിച്ച ലോങ്ടേം അകോമഡേഷന്‍ കമ്മിറ്റിയുടെ (എല്‍.ടി.എ.സി) അവലോകന യോഗത്തിലാണ് തീരുമാനം. കണ്‍സള്‍ട്ടന്‍റിനെ നിയമിക്കാനുള്ള ടെന്‍ഡര്‍ ക്ഷണിക്കാനും മറ്റു നടപടിക്രമങ്ങള്‍ക്കും കോണ്‍സല്‍ ജനറലിനെ ചുമതലപ്പെടുത്തി. ഹാജിമാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിന് നടത്തിയ പരിശോധനയില്‍ ഒരുലക്ഷം യൂണിറ്റിന്‍െറ വാഗ്ദാനവുമായി രണ്ടു കമ്പനികള്‍ സമീപിച്ചിരുന്നു. ഹറമില്‍ നിന്ന് 600 മീറ്റര്‍ ദൂരത്തില്‍ ‘ദാഖിര്‍’ എന്ന പേരിലുള്ള കമ്പനിയാണ് ഈ വാഗ്ദാനം നല്‍കിയത്. 20 ടവറുകളാണ് ഇവര്‍ പണിയുന്നത്. സമാനമായ രീതിയില്‍ മറ്റൊരു കമ്പനിയും ഒരുലക്ഷത്തിന്‍െറ സൗകര്യവുമായി രംഗത്തത്തെിയിട്ടുണ്ട്. ഈ രീതിയില്‍ ഏതാണ്ടെല്ലാ ഹാജിമാരെയും ഒരുമിച്ച് താമസിപ്പിക്കുന്ന സംവിധാനമാണ് കമ്മിറ്റി പരിഗണിക്കുന്നത്.

ഹജ്ജ് മിഷന്‍െറ ദൗത്യം ആയാസരഹിതമാക്കാനും ഇതുവഴി സാധിക്കും. പക്ഷേ, നിര്‍മാണ ഘട്ടത്തിലാണ് ഈ കെട്ടിടങ്ങളുള്ളത്. 2019 ലെ ഹജ്ജിന് ഉപയോഗിക്കാന്‍ പാകത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നാണ് കമ്പനികളുടെ വാഗ്ദാനം. 
ഇതുപോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിക്കാനാണ് കണ്‍സള്‍ട്ടന്‍റിനെ നിയമിക്കുന്നത്. സൗദി നിയമങ്ങള്‍, ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തി അനുയോജ്യമായ സ്ഥാപനത്തെ നിര്‍ദേശിക്കുകയാണ് കണ്‍സള്‍ട്ടന്‍റിന്‍െറ ദൗത്യം. കെട്ടിട ഉടമകളുമായി കുറഞ്ഞത് അഞ്ചുവര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടാനാണ് സുപ്രീം കോടതി നിര്‍ദേശം. എല്‍.ടി.എ കമ്മിറ്റി ഇത്തവണ സന്ദര്‍ശിച്ച 16,000 താമസ യൂണിറ്റുകള്‍ ദീര്‍ഘകാല കരാറിന് പരിഗണിക്കേണ്ടതില്ളെന്നാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ മാനദണ്ഡ പ്രകാരമുള്ള എ, എ പ്ളസ് കാറ്റഗറിയില്‍ പെടുന്നവയല്ല ഇവ എന്നതാണ് കാരണം. അതേസമയം, ഈ വര്‍ഷത്തെ താമസപദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്തണമോയെന്ന് പിന്നീട് തീരുമാനിക്കും.

കോണ്‍സുലേറ്റില്‍ നടന്ന യോഗത്തില്‍ കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്ക് അധ്യക്ഷത വഹിച്ചു. ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം, സമിതി അംഗങ്ങളായ ഷാനവാസ് ഹുസൈന്‍, അഡ്വ. ഹാരിസ് ബീരാന്‍, റഷീദ് അന്‍സാരി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, സി.ഇ.ഒ അതാഉര്‍റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. സമിതിയംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങി. അവലോകന യോഗത്തിന്‍െറ വിശദാംശങ്ങള്‍ ന്യൂഡല്‍ഹിയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന്‍െറ സാന്നിധ്യത്തില്‍ കൂടുന്ന യോഗത്തില്‍ അവതരിപ്പിക്കുമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. ഹജ്ജ് കരാര്‍ ഒപ്പിടാന്‍ മാര്‍ച്ച് 10 ന് മന്ത്രി വി.കെ സിങ്ങ് സൗദിയിലത്തെുന്നുണ്ട്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.