ജിദ്ദ: റമദാന്‍ അവസാന വെള്ളിയാഴ്ചയും ഇരുപത്തി ഏഴാംരാവും ഒത്തുവന്ന സുദിനത്തില്‍ ഇരു ഹറമുകളിലേക്കും ഒഴുകിയത്തെിയ ജനലക്ഷങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടത്തിയത് വന്‍ മുന്നൊരുക്കങ്ങള്‍. തിരക്ക് മൂന്‍കൂട്ടി കണ്ട്, കിരീടാവകാശിയും ആഭ്യന്തര മന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ എന്നിവരുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഹറം കാര്യാലയവും വിവിധ വകുപ്പുകളും ആവശ്യമായ നടപടികളും ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഒരോ വകുപ്പുകളും ആളുകളുടെ എണ്ണം കൂട്ടിയും കുടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയും പ്രത്യേക പ്രവര്‍ത്തന പദ്ധതി ആവിഷ്ക്കരിച്ചു. സിവില്‍ ഡിഫന്‍സും സുരക്ഷാ വിഭാഗവും തിരക്കറിയിച്ചുകൊണ്ടും മറ്റ് പള്ളികളിലേക്ക് പോകാനും ഉംറ നീട്ടിവെക്കാനഭ്യര്‍ഥിച്ചും എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചു. ഹറമിലും പരിസരത്തേയും സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളുടെ എണ്ണം 60 ആക്കി ഇരട്ടിപ്പിച്ചു. പോക്കുവരവുകള്‍ വ്യവസ്ഥാപിതമാക്കാനും ഹജ്ജ് ഉംറ സേന, ഹറം സേന, പൊലീസ് എന്നിവക്ക് കീഴില്‍ ഹറമിനകത്തും പുറത്തും കൂടുതല്‍ ആളുകളെ വിന്യസിച്ചിരുന്നു. തിരക്കൊഴിവാക്കാന്‍ പ്രധാന ചെക്ക്പോസ്റ്റുകള്‍ കഴിഞ്ഞയുടനെ സ്വകാര്യ വാഹനങ്ങള്‍ നിശ്ചിത പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിട്ടു. ചെയിന്‍ ബസ് സര്‍വീസുകളും പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് ഹറമിനടുത്തേക്കുള്ള ബസ്സുകളുടെ എണ്ണം കൂട്ടിയതും തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. തിരക്ക് കണക്കിലെടുത്ത് ‘സാപ്റ്റകോ’ മക്ക റൂട്ടുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തി. ഈദുല്‍ ഫിത്വര്‍ അവധിക്കായി രാജ്യത്തെ ഗവണ്‍മെന്‍റ് ഓഫീസുകള്‍ കൂടി അടച്ചതോടെ മക്കയിലേക്കുള്ള അഭ്യന്തര തീര്‍ഥാടകരുടെ പ്രവാഹം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായിരുന്നു. അവസാന പത്ത് ഹറമില്‍ കഴിച്ചുകൂട്ടാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി പേരാണ് കുടുംബ സമേതം എത്തിയത്്. മദീനയിലെ മസ്ജിദുന്നബവിയില്‍ സന്ദര്‍ശകരും സ്വദേശികളുമടക്കം അഞ്ച് ലക്ഷത്തിലധികമാളുകള്‍ ജുമുഅ നമസ്ക്കാരത്തിലത്തെിയതായാണ് കണക്ക്്. തിരക്കൊഴിവാക്കാന്‍ പള്ളിയുടെ 100 ഓളം വരുന്ന കവാടങ്ങള്‍ തുറന്നിട്ടു. ട്രാഫിക്ക്, സുരക്ഷ രംഗത്ത് 18000 പേരെ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.