ജുബൈല്‍: ശമ്പളം കിട്ടാത്ത നിരാശയില്‍ ഞങ്ങളെ കൊന്നോളൂ എന്നു കമ്പനി മാനേജരോട് കൈ കൊണ്ട് ആംഗ്യം കാട്ടിയ നേപ്പാള്‍ സ്വദേശികള്‍ ജയിലില്‍ . ജുബൈല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ 11 നേപ്പാളികള്‍ക്കാണ് ആംഗ്യ ഭാഷ വിനയായത്. കഴിഞ്ഞ ആറുമാസമായി ഇവര്‍ക്ക ്ശമ്പളം ലഭിച്ചിരുന്നില്ല. പല തവണ അപേക്ഷിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സംയുക്തമായി കഴിഞ്ഞയാഴ്ച ലേബര്‍ ഓഫിസറെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ക്യാമ്പിലേക്ക് മടങ്ങിപ്പോയ തൊഴിലാളികള്‍ വിവരം അറിയിക്കാന്‍ കമ്പനി ഓഫീസില്‍ ചെല്ലുകയും വിവരങ്ങള്‍ അവിടെയുണ്ടായിരുന്ന ഈജിപ്ഷ്യ്ന്‍ മാനേജരെ ധരിപ്പിക്കുകയും ചെയ്തു. ഭാഷ അധികം വശമില്ലാത്ത ഇവരില്‍ ഒരാള്‍ ഒന്നുകില്‍ കുടിശ്ശിക ശമ്പളം നല്‍കണം അല്ളെങ്കില്‍ ഞങ്ങളെ കൊല്ലണം എന്നു കൈ സ്വന്തം കഴുത്തില്‍വെച്ച് ആംഗ്യം കാട്ടി. മാനേജര്‍ ആവട്ടെ ശമ്പളം നല്‍കിയില്ളെങ്കില്‍ തന്നെ കൊല്ലുമെന്നാണ് നേപ്പാളി ആംഗ്യത്തിലൂടെ കാട്ടിയതെന്ന് ആരോപിച്ച് മുഴുവന്‍ പേര്‍ക്കും എതിരെ കേസ ്കൊടുത്തു. ജുബൈല്‍ പൊലീസ് അറസ്റ്റ് ചെയ്ത 11 പേരും ഇപ്പോള്‍ ജയിലിലാണ്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ തൊഴിലാളികള്‍ ശ്രമിച്ചുവെങ്കിലും പൊലീസ് ഇവരെ വിടാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ വിളിച്ചാലുടന്‍ ഹാജരാകാമെന്ന വ്യവസ്ഥയില്‍ സ്വന്തം ജാമ്യത്തില്‍ വിടാമെന്ന് കഴിഞ്ഞദിവസം പൊലീസ് സമ്മതിച്ചതായി ഇവര്‍ക്കു വേണ്ടി പരിഭാഷ നിര്‍വ്വഹിച്ച അബ്ദുല്‍ കരീം കാസിമി പറഞ്ഞു. കമ്പനിക്കെതിരെ ലേബര്‍ ഓഫീസറെ സമീപിച്ചതാണ് മാനേജരെ ചൊടിപ്പിച്ചതെന്ന് തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.