ജിദ്ദ: സൗദിയിലെ സ്വകാര്യ സ്കൂളുകളിലും ഇന്‍റര്‍നാഷണല്‍ സ്കൂളുകളിലുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കാന്‍റീന്‍ നടത്തിപ്പ് സ്വദേശിവത്കരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
സ്വദേശി ജീവനക്കാര്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലല്ലാതെ ഈ രംഗത്ത്് ഒരു കാരണവശാലും വിദേശികളെ നിയമിക്കാന്‍ പാടില്ളെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്‍റീന്‍ സൗകര്യങ്ങള്‍ മന്ത്രാലയം നിര്‍ദേശിച്ച ഗുണനിലവാരം കാത്തുസൂക്ഷിക്കണം. കാന്‍റീന്‍ ജീവനക്കാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഉണ്ടായിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ മികച്ച ഗുണനിലവാരമുള്ളവയും ആരോഗ്യ സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നവയുമായിരിക്കണം. നിറങ്ങള്‍ ചേര്‍ത്ത പൊട്ടാറ്റൊ ചിപ്സും മധുരപലഹാരങ്ങളും മറ്റും വില്‍ക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതോടൊപ്പം കാന്‍റീന്‍ ആരംഭിച്ച് ഒരുമാസത്തിനകം തൊഴില്‍ കരാറുണ്ടാക്കാമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വില്‍പന വിഭാഗത്തില്‍ ഓരോ 150 കുട്ടികള്‍ക്കും ഒരു ജീവനക്കാരനെയോ ജീവനക്കാരിയെയോ നിയമിക്കാമെന്നും പ്രാദേശിക വിപണിയേക്കാള്‍ വില വര്‍ധിപ്പിക്കാന്‍ പാടില്ളെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.