റിയാദ്: സൗദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള റിക്രൂട്ടിങ് കമ്പനികളുടെ നിയമാവലി ഭേദഗതിക്ക് തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് അംഗീകാരം നല്‍കി. രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ച നിയമാവലിയില്‍ വരുത്തിയ ഭേദഗതിയോട് വിയോജിക്കുന്ന അനുഛേദങ്ങള്‍ ഇതോടെ ദുര്‍ബലപ്പെടുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
റിക്രൂട്ടിങ് മേഖല കൂടുതല്‍ കാര്യക്ഷമമാക്കാനും തൊഴിലാളി, തൊഴിലുടമ, റിക്രൂട്ടിങ് കമ്പനി എന്നിവയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും മനുഷ്യക്കടത്തും വിസകച്ചവടവും തടയാനും ഉതകുന്ന ഭേദഗതിയാണ് അംഗീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വിശദീകരിച്ചു.
റിക്രൂട്ടിങ് കമ്പനി ലൈസന്‍സിന് അപേക്ഷിക്കുന്ന സ്വദേശി സര്‍വകലാശാല ബിരുദധാരിയായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി ഉറപ്പുവരുത്തുന്നതാണ് മറ്റൊരു ഭേദഗതി. സ്ഥാപനത്തില്‍ 25 ദശലക്ഷം കെട്ടിവെച്ച മൂലധനമുണ്ടായിരിക്കണം. കമ്പനിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സാധിക്കുന്ന ഇലക്ട്രോണിക് സംവിധാനവും സാമ്പത്തിക വിനിമയങ്ങള്‍ സുതാര്യമായി സൂക്ഷിക്കാനുതകുന്ന പ്രത്യേക ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. അക്കൗണ്ടില്‍ റിക്രൂട്ടിങുമായി ബന്ധപ്പെട്ടതല്ലാത്ത വിനിമയങ്ങള്‍ അനുവദിക്കില്ല.
തൊഴിലാളി ജോലിക്ക് ഹാജരാകാതിരിക്കുകയോ ഒളിച്ചോടുകയോ ചെയ്താല്‍ സ്ഥാപനത്തിെൻറ പ്രവര്‍ത്തനം ആറ് മാസം വരെ റദ്ദ് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യാനും മന്ത്രാലയത്തിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.