വാഹനമോടിക്കാതെ ട്രാഫിക് പിഴ: ​കോഴിക്കോട്​ സ്വദേശി വെട്ടിലായി

ദമ്മാം: വാഹനമോടിക്കാതെ തന്നെ ട്രാഫിക്​ വകുപ്പ്​ പിഴ ചുമത്തിയ മലയാളി വെട്ടിലായി. കോഴിക്കോട് സ്വദേശി മുസ്തഫക്കാണ്​ സൗദി ട്രാഫിക് വകുപ്പി​​െൻറ പിഴ ലഭിച്ചത്​. 
സൗദിയിലെ ഖഫ്ജിയിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന മുസ്തഫ കുവൈത്തിലാണ് താമസം. രണ്ടുമാസം മുമ്പ്​ കുവൈത്തിൽ ആയിരിക്കുമ്പോൾ ട്രാഫിക് പിഴയുടെ സന്ദേശം ലഭിച്ചുവെങ്കിലും അത്ര കാര്യമാക്കിയില്ല. 
എന്നാൽ വീണ്ടും ഒരു സന്ദേശം കൂടെ വന്നപ്പോൾ സംശയമായി. ഓൺലൈനിൽ പരിശോധിച്ചപ്പോഴാണ്​ മൂന്ന് ട്രാഫിക് പിഴകൾക്കായി 2,000 റിയാൽ അടക്കണമെന്ന സന്ദേശം കാണുന്നത്​. ഉടൻ തന്നെ ഒരു സ്വദേശി സുഹൃത്തിനെയും കൂട്ടി ട്രാഫിക് ഓഫീസിൽ പോയി പരാതിപ്പെട്ടപ്പോൾ നിയമലംഘനം നടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗദിയിലെ ബുറൈദയിൽ നിന്നാണെന്ന് കണ്ടെത്തി. 
എന്നാൽ മുസ്തഫ ഒരിക്കൽ പോലും ബുറൈദയിൽ പോയിട്ടില്ലെന്നതാണ് തമാശ. കുവൈത്തിൽ താമസിച്ച് സൗദിയിലെ ഖഫ്ജിയിൽ ദിനേന ജോലിക്കെത്തുന്ന മുസ്തഫ അവധി ദിനങ്ങളിൽ പോലും സൗദിയിലെ മറ്റുപ്രദേശങ്ങളിൽ പോകാറില്ല. 
ഏതായാലും ഖഫ്ജി ട്രാഫിക് വിഭാഗത്തിൽ നൽകിയ പരാതി അവർ ബുറൈദയിലേക്ക് കൈമാറി. ഇതിനകം ഓൺലൈനിൽ പിഴ ഇരട്ടിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. 
കുറച്ച് വൈകിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന്​ കേസിൽ അനുകൂല വിധി ലഭിച്ചു. കൃത്യസമയത്ത് വേണ്ട ഇടപെടൽ നടത്തിയതിനാൽ അന്യായമായി ചുമത്തിയ പിഴ ഒഴിവായ സമാധാനത്തിലാണ്​ മുസ്​തഫ. 
പ്രഫഷണൽ ചിത്രകാരനായ മുസ്തഫ കെ.ജെ.ഒയിലെ പ്രസിദ്ധീകരണ വിഭാഗത്തിൽ എഡിറ്ററാണ്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.