അബ്ശിർ പ്ലാറ്റ് ഫോം വഴി ഫെബ്രുവരിയിൽ 24,266,498 ഇലക്ട്രോണിക് ഇടപാടുകൾ നടന്നു

അബ്ശിർ പ്ലാറ്റ് ഫോം വഴി ഫെബ്രുവരിയിൽ 24,266,498 ഇലക്ട്രോണിക് ഇടപാടുകൾ നടന്നു

യാംബു: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്ശിർ വഴി 2025 ഫെബ്രുവരിയിൽ 24,266,498 ഇലക്ട്രോണിക് ഇടപാടുകൾ പൂർത്തിയാക്കിയതായി അധികൃതർ. പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ വാലറ്റ് വഴി 14,597,218 ഡോക്യുമെന്റ് അവലോകനങ്ങൾ ഉൾപ്പെടുന്നു.

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും അബ്ശിർ ആപ് വഴിയുള്ള സേവനം ഉപയോഗപ്പെടുന്നു . അബ്ശിർ ബിസിനസ് വഴി 2,273,081 ഇടപാടുകൾക്കും വ്യക്തികളുടെ 21,993,417 ഇടപാടുകൾക്കും സൗകര്യമൊരുക്കിയതായും മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട 3,010,233 ഇടപാടുകൾ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട 2,904,774 ഇടപാടുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സുമായി ബന്ധപ്പെട്ട 2,597,611 ഇടപാടുകൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഏജൻസിയുമായി ബന്ധപ്പെട്ട 463,018 ഇടപാടുകൾ എന്നിവയും പ്ലാറ്റ്‌ഫോം പ്രോസസ് ചെയ്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അബ്ശിർ വഴി ആഭ്യന്തര മന്ത്രാലയം നൽകിയ ഏകീകൃത ഡിജിറ്റൽ ഐഡന്റിറ്റികളുടെ എണ്ണം 28 ദശലക്ഷം കവിഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കി.

Tags:    
News Summary - 24,266,498 electronic transactions were carried out through the Abshir platform in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.