കിരീടാവകാശിയും ഉസ്​ബകിസ്​താൻ പ്രസിഡൻറും ചർച്ച നടത്തി

ജിദ്ദ: ഹ്രസ്വസന്ദർശനത്തിന്​ സൗദി അറേബ്യയിലെത്തിയ ഉസ്​ബകിസ്​താൻ പ്രസിഡൻറ്​ ഷെവക്കത്ത്​ മിർദിയോവുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചർച്ച നടത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിലെത്തിയ ഉസ്​ബക്​ പ്രസിഡൻറിനെ കിരീടാവകാശി സ്വീകരിച്ചു. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നടന്നു. ശേഷം ഇരുവരും വിശദമായ കൂടിക്കാഴ്​ചയിലേക്കും ചർച്ചയിലേക്കും കടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ വശങ്ങളും വിവിധ മേഖലകളിലെ സഹകരണത്തിനുള്ള അവസരങ്ങളും ചർച്ചയിൽ വിഷയമായി. നിരവധി ഉഭയകക്ഷി കരാറുകളും ധാരണപത്രങ്ങളും ഒപ്പുവെക്കുകയും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ അവ കൈമാറുകയും ചെയ്​ത ചടങ്ങിനും കിരീടാവകാശിയും ഉസ്​ബകിസ്​താൻ പ്രസിഡൻറും സാക്ഷ്യംവഹിച്ചു. ഇസ്​ലാമിക കാര്യങ്ങളിലെ സഹകരണം, വാർത്ത ഏജൻസികൾ തമ്മിൽ വാർത്ത കൈമാറ്റം, വെറ്ററിനറി സയൻസ്​^കന്നുകാലി വളർത്തൽ രംഗത്തെ വികസനം, ടൂറിസം, കാർഷികം, ആരോഗ്യം, കായികം, കസ്​റ്റംസ്​, മനുഷ്യാവകാശം, തൊഴിൽ^വിദ്യാഭ്യാസ^ശാസ്​ത്ര മേഖല, വ്യോമ ഗതാഗതം, ശാസ്​ത്ര സാ​േങ്കതികം എന്നീ മേഖലകളിലുള്ള സഹകരണത്തിനാണ്​ ഇരു രാജ്യങ്ങളും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചത്​.

Tags:    
News Summary - A discussion was held between the Crown Prince and the President of Uzbekistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.