ജി​ദ്ദ കെ.​എം.​സി.​സി വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​സ്മ​ര​ണ പ​രി​പാ​ടി ഇ​ബ്രാ​ഹിം കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​നു​സ്മ​രണ യോഗം സംഘടിപ്പിച്ചു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​റോ​ത്ത് അ​മ്മ​ദ് ഹാ​ജി, സൈ​തു​ബി ത​ങ്ങ​ൾ എ​ന്നി​വ​രെ അ​നു​സ്​​മ​രി​ച്ചു.മാ​തൃ​ക​ജീ​വി​തം​കൊ​ണ്ട് ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ, ഒ​രു​നാ​ടി​െൻറ സ്നേ​ഹ​സ്മ​ര​ണ​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ദ​ര​ണീ​യ വ്യ​ക്തി​ത്വ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രു​മെ​ന്ന് അ​നു​സ്മ​ര​ണ സ​ദ​സ്സ് വി​ല​യി​രു​ത്തി.

കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി.​ടി.​കെ. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി പി. ​ഹാ​രി​സ്, താ​ഹി​ർ ത​ങ്ങ​ൾ, പി.​ടി. റ​ഷീ​ദ്, ആ​ർ.​കെ. ത​ഹ്ദീ​ർ, ടി.​കെ.​കെ. ഷാ​ന​വാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മു​ക്കോ​ല​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ന​സീ​ർ മ​ച്ചി​ങ്ങ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.