കൊടിയത്തൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: കോഴിക്കോട് കൊടിയത്തൂർ സ്വദേശി പി.കെ. സബീർ (40) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. യമാനി ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു സബീർ.

രാവിലെ ആദ്യ ട്രിപ്പ് ജോലി അവസാനിച്ചു വീട്ടിൽ എത്തി വിശ്രമിക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുമ്പോഴാണ്​ മരണം.

കുടുംബം ജിദ്ദയിലുണ്ട്. ഭാര്യ സമീറ. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ്. പിതാവ്: പി.കെ. അബ്ദുറഹിമാൻ, മാതാവ്: ഉമയ്യ.

Tags:    
News Summary - A native of Kodiyathoor, he died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.