മംഗളൂരു സ്വദേശി ബുറൈദയിൽ നിര്യാതനായി

ബുറൈദ: പക്ഷാഘാതത്തെ തുടർന്ന് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർണാടക സ്വദേശി നിര്യാതനായി. മംഗളൂരു കാപ്പു സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് കുഞ്ഞിയാണ് (55) മരിച്ചത്. 12 വർഷമായി ബുറൈദയിലുള്ള ഇദ്ദേഹം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: ബദ്റുന്നിസ. മക്കൾ: ഉമൈറ, സുമയ്യ, റാഹില, റംഷീന. മരുമക്കൾ: അബ്​ദുൽ കരീം, റിസ്​വാൻ, ഉബൈദ്. മൃതദേഹം ബുറൈദയിൽ ഖബറടക്കാൻ കെ.എം.സി.സി വെൽഫെയർ വിങ്​ രംഗത്തുണ്ട്.

Tags:    
News Summary - A native of Mangaluru passed away in Buraida

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.