റിയാദ് സീസണിൽ ഇന്ന് അബ്​ദുൽ മജീദ്​ അബ്​ദുല്ലയുടെ ഗാനാമൃത രാവ്​

റിയാദ്: സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ഗായകൻ അബ്​ദുൽ മജീദ്​ അബ്​ദുല്ലയുടെ സ്വരവീചികൾ ഇന്ന്​ (വ്യാഴാഴ്​ച) റിയാദ്​ സീസൺ വേദിയെ സംഗീത സാന്ദ്രമാക്കും. ദശലക്ഷ കണക്കിന്​ ഫോളോവർമാരുള്ള ഈ സൗദി ഗായകനെ നേരിൽ കണ്ടാസ്വദിക്കാൻ കാത്തിരിക്കുകയാണ്​ റിയാദിലെ സംഗീത പ്രിയർ. ജിദ്ദയിൽ ജനിച്ച്​ 13-ാം വയസിൽ പാടിത്തുടങ്ങി ഗൾഫിലുടനീളം ആരാധകരെ സൃഷ്​ടിച്ച അബ്​ദുൽ മജീദ്​ അരങ്ങിലെത്തുമ്പോൾ പ്രേക്ഷകർ അദ്ദേഹത്തെ വരവേൽക്കാൻ മുഴക്കുന്ന കരഘോഷത്തിൽ പോലും മധുരിതമായൊരു താളാത്മകതയുണ്ട്​. അറബ് ആസ്വാദകർ തങ്ങളുടെ പ്രിയ ഗായകനെ സ്വീകരിക്കുന്ന ഈ രീതി തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്​. പാടിത്തുടങ്ങിയാലോ, പല്ലവി തൊടുത്താൽ മതി, അനുപല്ലവി മൂളി സദസ്​ ഒന്നടങ്കം കച്ചേരിയിൽ പങ്കാളികളാവും. അബ്​ദുൽ മജീദ്​ സോഷ്യൽ മീഡിയയിൽ പാടി സുപരിചിതമാക്കിയ ഈരടികളെല്ലാം മനഃപാഠമാണ്​ ആരാധകർക്ക്​.

ഹൃദയത്തിലേക്ക് നേരിട്ട് കിനിഞ്ഞിറങ്ങും വിധമാണ്​​ അദ്ദേഹത്തി​െൻറ ആലാപന രീതി. മനുഷ്യരുടെ വികാരങ്ങളും അനുഭൂതികളും വാങ്​മയരൂപം കൊണ്ട വരികളിലൂടെ അബ്​ദുൽ മജീദ്​ അറബികൾക്ക് പ്രിയപ്പെട്ട ഗായകനാക്കിയത്. സ്വരമധുരം പോലെ വരികൾ അർത്ഥസമ്പുഷ്​ടമാകുന്നതുമാണല്ലോ അറേബ്യൻ പാട്ടുകളുടെ ആകർഷണീയത.

‘ലൈലത് അബ്​ദുൽ മജീദ് അബ്​ദുല്ല’ (അബ്​ദുൽ മജീദ്​ അബ്​ദുല്ലയുടെ രാവുകൾ) എന്ന ശീർശകത്തിൽ റിയാദ് സീസണി​െൻറ പ്രധാന വേദിയായ ബോളീവാർഡിൽ ഇന്ന്​ രാവിൽ അദ്ദേഹം പാടിനിറയും.

രാത്രി 9.30 മുതലാണ്​ പാട്ടുരാവ്​. ഇതിനെ കുറിച്ച് ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് ‘എക്സ്’ അക്കൗണ്ടിൽ വീഡിയോ ക്ലിപ്പ് ഉൾപ്പടെ പോസ്​റ്റ്​ ചെയ്തിരുന്നു. തുടർന്ന് മിനുറ്റുകൾക്കകം ടിക്കറ്റുകളെല്ലാം ചൂടപ്പം പോലെ വിറ്റുപോയി. ജിദ്ദ ഇത്തിഹാദ് ക്ലബ്ബി​െൻറ വേദിയിൽ 13 വയസിൽ പാടി തുടങ്ങിയ അബ്​ദുൽ മജീദ്​ ഗൾഫിൽ ഉടനീളമാണ്​ ആരാധകരുള്ളത്​.

Tags:    
News Summary - AbdulMajeed Abdullah Night in Riyadh Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.