ജിദ്ദ: സൗദി അറേബ്യയുടെ 93ാമത് ദേശീയ ദിനാഘോഷം അബീർ മെഡിക്കൽ ഗ്രൂപ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജിദ്ദ, റിയാദ്, ദമ്മാം, മക്ക, മദീന, ഹാഇൽ എന്നിവിടങ്ങളിലുള്ള 15ഓളം മെഡിക്കൽ സെന്ററുകളിലും ജിദ്ദയിലെ ഡോ. ഹസ്സൻ ഗസ്സാവി ആശുപത്രി, മക്കയിലെ സൗദി നാഷനൽ ആശുപത്രി എന്നിവിടങ്ങളിലുമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ദേശീയ പതാകകളും തോരണങ്ങളും ദീപാലങ്കാരങ്ങളുമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തും കേക്ക് മുറിച്ചും ആഘോഷങ്ങൾ നടന്നു. വിവിധ കലാപ്രകടനങ്ങൾ, ഐഫോൺ 15 ഗിവ് എവേ, ആരോഗ്യ സേവനങ്ങൾക്കുള്ള പ്രത്യേക ഓഫറുകൾ തുടങ്ങിയവയോടെ ഇപ്രാവശ്യത്തെ സൗദി ദേശീയദിനം എല്ലാ ബ്രാഞ്ചുകളിലും തകൃതിയായി ആഘോഷിച്ചതായി മാനേജ്മെന്റ് അറിയിച്ചു. ഡോ. ഇമ്രാൻ, ജലീൽ ആലുങ്ങൽ, ഡോ. ഫഹീം, ഡോ. നൂറുദ്ദീൻ, നജ്മ റിയാസ്, ഹനീൻ, ബിന്നി മോൾ, സന്തോഷ് കുമാർ, ഷൈനി ആപ്പലോസ്, ബിജു, അജ്മൽ, അനീഷ് തുടങ്ങിയവർ വിവിധ ബ്രാഞ്ചുകളിലെ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.