ദമ്മാം: വടകര എൻ.ആർ.ഐ. ഫോറം ചരിത്രഗ്രന്ഥ രചയിതാവും പ്രഭാഷകനുമായ പി. ഹരിന്ദ്രനാഥിന് സ്വീകരണം നൽകി. അദ്ദേഹത്തിന്റെ 'മഹാത്മാഗാന്ധി കാലവും കർമപർവവും' വടകരക്കാർക്കു പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഹമീദ് വടകര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗഫൂർ വടകര അധ്യക്ഷനായിരുന്നു. ജമാൽ വില്യാപ്പള്ളി പുസ്തകം പരിചയപ്പെടുത്തി. കാലം തേടുന്ന ഗാന്ധിയൻ മൂല്യങ്ങളുടെ പുനർവായനയാണ് ഹരീന്ദ്രനാഥിന്റെ പുസ്തകം സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ഹാഷിഖ് പൊന്നാടയും ഗഫൂർ വടകര മെമെന്റോ നൽകിയും അദ്ദേഹത്തെ ആദരിച്ചു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ചാമ്പ്യൻഷിപ് ടൂർണമെന്റ് നടത്തിപ്പിനു നേതൃത്വം കൊടുത്ത പ്രദീപ് വടകരക്ക് ഹരീന്ദ്രൻ മാഷ് മൊമെന്റോ സമ്മാനിച്ചു. സിദ്ധാർഥ് സത്യശീലൻ സ്വാഗതവും ഷിമൽ നന്ദിയും പറഞ്ഞു. ഹമീദ് കായക്കൊടി, യൂനുസ്, സുരേഷ് ബാബു, പ്രദീപ് തിക്കോടി, നിഷാദ് കുറ്റിയാടി, മഷൂദ്, മമ്മു, ബിജു, ജിഗീഷ്, റഹ്മാൻ കാര്യാട്, രഞ്ജി, ശ്യം, സുധീർ, ഷംസീറ മഷൂദ്, നജ്ല നിഷാദ്, ബിൻസി ജിഗീഷ്, കാവ്യ ഷിമൽ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.