അഡ്വ. അബിൻ വർക്കിയെ ദമ്മാമിൽ സ്വീകരിച്ചു

അഡ്വ. അബിൻ വർക്കിയെ ദമ്മാം വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ സ്വീകരിച്ചപ്പോൾ

അഡ്വ. അബിൻ വർക്കിയെ ദമ്മാമിൽ സ്വീകരിച്ചു

ദമ്മാം: ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. അബിൻ വർക്കിക്ക് ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി നേതാക്കൾ ഊഷ്മളമായ വരവേൽപ് നൽകി. ഒ.ഐ.സി.സി സൗദി കിഴക്കൻ പ്രവിശ്യ പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ വാർഷികാഘോഷം സാന്ത്വനം 2025 ന്റെ മുഖ്യാതിഥിയായിട്ടാണ് അദ്ദേഹം എത്തിയത്.

പരിപാടിയിൽ പത്തനംതിട്ട ജില്ല കമ്മിറ്റി നടപ്പിലാക്കുന്ന ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അർഹരായ 20 പേർക്ക് പെൻഷൻ നൽകുന്ന സാന്ത്വനം പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രവിശ്യയിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും പട്ടുറുമാൽ ഫെയിം ബെൻസീറയും വാർഷികാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കും.

പത്തനംതിട്ട ജില്ല പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജോജി ജോസഫ്, എന്നിവർ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഹ്‌മദ് പുളിക്കൻ, സൗദി നാഷനൽ പ്രസിഡന്റ് ബിജു കല്ലുമല, പ്രവിശ്യ പ്രസിഡന്റ് ഇ.കെ സലിം, ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, അഷ്റഫ് മുവാറ്റുപുഴ, പ്രവിശ്യ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രവിശ്യ വൈസ് പ്രസിഡന്റ് നൗഷാദ് തഴവ, പ്രവിശ്യ ഓഡിറ്റർ ബിനു പി ബേബി, പത്തനംതിട്ട ജില്ല കമ്മിറ്റി നേതാക്കളായ ജോൺ വർഗീസ്, സോണി ജോൺ, റോയ് വർഗീസ്, മോൻസി ചെറിയാൻ, എബ്രഹാം തോമസ് ഉതിമൂട്, സാലി എബ്രഹാം, മെറിൽ തോമസ്, എയ്ഞ്ചൽ സാറാ തോമസ്, നതാൻ ബിനു, വനിതാ വേദി പ്രതിനിധി അസ്മി അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Adv. Abin Varkey welcomed in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.