അഫ്​ഗാൻ: അന്താഷ്​ട്ര പണ്ഡിത സമ്മേളനത്തിന്​ ജിദ്ദയിൽ തുടക്കമായി

ജിദ്ദ: അഫ്ഗാനിസ്​താനിലെ അസ്ഥിരതയും ഭീകരവാദവും പരിഹാരവും ചര്‍ച്ച ചെയ്യുന്നതിനുള്ള അന്താരാഷ്​ട്ര പണ്ഡിത സമ്മേളനത്തിന് ജിദ്ദയില്‍ തുടക്കമായി. ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.​െഎ.സിയുടെ നേതൃത്വത്തിലാണ് സമ്മേളനം. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. സമ്മേളനത്തി​​​െൻറ പ്രമേയ പ്രഖ്യാപനം ബുധനാഴ്​ച മക്കയില്‍ നടക്കും.

ജിദ്ദയിലെ കോണ്‍ഫറന്‍സ് പാലസിലാണ് പണ്ഡിത സമ്മേളനത്തിന് തുടക്കമായത്. മക്ക ഗവര്‍ണർ അമീർ ഖാലിദ്​ അൽഫൈസലി​​​െൻറ മേല്‍നോട്ടത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് അല്‍ ഉതൈമീന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്​താനിലെ പ്രശ്ന പരിഹാരത്തിന്​ ഇസ്​ലാമിക രാഷ്​ട്രങ്ങളുടെ കൂട്ടായ നീക്കം വേണമെന്ന്​  അദ്ദേഹം ആവശ്യപ്പെട്ടു. സൗദി ഇസ്​ലാമിക കാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ അബ്​ദുല്‍ അസീസ് ആലുശൈഖ്  സംസാരിച്ചു. അഫ്ഗാന്‍ പണ്ഡിത സഭാ അധ്യക്ഷന്‍ ഖിയാമുദ്ദീന്‍ ഖഷാഫ് അഫ്ഗാന്‍ വിഷയത്തില്‍ പണ്ഡിതർക്ക്​ ചെലുത്താവുന്ന പങ്കിനെക്കുറിച്ച ആശയങ്ങള്‍ പങ്കുവെച്ചു.

റോയല്‍ കോര്‍ട്ട് ഉപദേഷ്​ടാവും മക്ക മസ്​ജിദുൽ ഹറാം ഇമാമുമായ ഡോ. സാലിഹ് ബിന്‍ അബ്​ദുല്ല ബിന്‍ ഹുമൈദ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഉച്ചക്ക് ശേഷം  അഫ്ഗാന്‍ പ്രശ്ന പരിഹാരത്തിന് പണ്ഡിതര്‍ക്ക് നല്‍കാവുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച നടന്നു. തീവ്രവാദത്തോടും ഭീകരവാദത്തോടും ഇസ്​ലാം സ്വീകരിച്ച നിലപാടായിരുന്നു വൈകുന്നേരത്തെ ചര്‍ച്ച.  സൗദി, ഈജിപ്ത്, അഫ്ഗാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ പണ്ഡിതരാണ് സമ്മേളനത്തിലെ ക്ഷണിതാക്കള്‍. ബുധനാഴ്​ച മക്ക സഫ കൊട്ടാരത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാ​​​െൻറ സമാധാനത്തിനും സ്ഥിരതക്കും വേണ്ട സമ്മേളനത്തി​​​െൻറ നിലപാട് പ്രഖ്യാപിക്കും. 

Tags:    
News Summary - Afgran-International Scholar's-summit-Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.