റിയാദ്: പ്രവാസ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായിരിക്കെ വിടപറഞ്ഞ അഹമ്മദ് മേലാറ്റൂരിെൻറ മൂന്നാം ചരമ വാർഷികത്തിൽ റിയാദിലെ നവോദയ സാംസ്കാരിക വേദി പ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരണ യോഗം ചേർന്നു.
ഓൺലൈനായി നടന്ന അനുസ്മരണയോഗം നവോദയ മുൻ സെക്രട്ടറി ഉദയഭാനു ഉദ്ഘാടനം ചെയ്തു. നവോദയയുടെ സാംസ്കാരിക കമ്മിറ്റി ഭാരവാഹി, സംഘടനയുടെ ജോയൻറ് സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അഹമ്മദ് മേലാറ്റൂർ അറിയപ്പെടുന്ന പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനും കവിയുമായിരുന്നുവെന്ന് ഉദയഭാനു പറഞ്ഞു.
അഡ്വ. മുരളീധരൻ, റസൂൽ സലാം, ഷക്കീബ് കൊളക്കാടൻ, ജോസഫ് അതിരുങ്കൽ, നെബു വർഗീസ്, ഷക്കീല വഹാബ്, ഹരികൃഷ്ണൻ, അൻവാസ്, സുരേഷ് സോമൻ, മുഹമ്മദ് സലിം, ഷൈജു ചെമ്പൂര്, ഹേമന്ദ്, ബിനു, അനിൽ പിരപ്പൻകോട്, ഗോപിനാഥൻ നായർ, കലാം, അനിൽ മണമ്പൂർ, ബാബുജി, കുമ്മിൾ സുധീർ, ഷാജു, മനോഹരൻ എന്നിവർ സംസാരിച്ചു.
കവി അക്കിത്തം, ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവരുൾപ്പെടെ അടുത്തകാലത്ത് മരിച്ചവർക്ക് ശ്രീരാജ് അനുശോചനം രേഖപ്പെടുത്തി. നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.