റിയാദ്: റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ സീടെക് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് 25ാം വാർഷികവും വിപുലീകരിച്ച ഹെഡ് ഓഫിസിെൻറ ഉദ്ഘാടനവും തിങ്കളാഴ്ച രാത്രി എട്ടിന് നടക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബത്ഹയിലെ ശാറ റെയിലിൽ റിയാദ് ബാങ്ക് ബിൽഡിങ്ങിലെ ഓഫിസിലാണ് ചടങ്ങ്. കമ്പനി ഓപണിങ്, ജനറൽ സർവിസ്, ട്രാവൽ ആൻഡ് ടൂറിസം, സ്റ്റഡി അബ്രോഡ്, ഐ.ടി സൊലൂഷൻ, എ.ഐ ഇൻറഗ്രേറ്റഡ് ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിലാണ് അൽ സീടെക് കമ്പനി പ്രവർത്തിക്കുന്നത്.
25ാം വാർഷികത്തോടനുബന്ധിച്ച് ഒന്നാം ഘട്ടമായി 25 വ്യത്യസ്ത തരം സമ്മാനപ്പെരുമഴയായി ആകർഷണീയമായ പദ്ധതികളാണ് ഉപഭോക്താക്കൾക്ക് വേണ്ടി തയാറാക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം പങ്കെടുക്കുന്ന ആളുകൾക്ക് വേണ്ടി അന്നേദിവസം തന്നെ നറുക്കെടുപ്പ് നടത്തി സമ്മാനപ്പെരുമഴക്ക് തുടക്കമിടും. ജനുവരി ഒന്ന് മുതൽ മാർച്ച് രണ്ട് വരെ രണ്ടുമാസം നീളുന്നതാണ് സമ്മാനപദ്ധതി. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് ഇൻറർനാഷനൽ ടൂർ പാക്കേജുകൾ (അഞ്ച് പേർക്ക്), ഡൊമസ്റ്റിക് ടൂർ പാക്കേജുകൾ (15 പേർക്ക്), ലാപ്ടോപ്, സ്വർണ നാണയങ്ങൾ, എൽ.ഇ.ഡി ടിവി, മൊബൈൽ ഫോൺ, വാഷിങ് മെഷീൻ, ഫ്രിഡ്ജ് തുടങ്ങിയവയാണ് സമ്മാനങ്ങൾ.
വാർത്തസമ്മേളനത്തിൽ അൽ സീടെക് ഗ്രൂപ്പ് എം.ഡി അബ്ദുൽ അസീസ് കടലുണ്ടി, ഡയറക്ടർ ഇസ്മാഈൽ, ലീഗൽ ഡിപ്പാർട്മെൻറ് മാനേജർ അബ്ദുൽ വഹാബ് ഇബ്രാഹിം അൽ അബ്ദുൽ വഹാബ്, അഡ്മിനിസ്ട്രേഷൻ മാനേജർ അബ്ദുൽ അസീസ് അൽ ഖഹ്താനി, ഐ.ടി കോഓഡിനേറ്റർ ജി.അർ. പാണ്ഡുരംഗ, ഓഫിസ് സെക്രട്ടറി മുഹമ്മദ് ഫാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.