റിയാദ്: അന്തർദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിൽ കലാപരിപാടികൾ അരങ്ങേറി. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് അധ്യക്ഷത വഹിച്ചു.
പ്രൈമറി സെക്ഷൻ ആൻഡ് ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് സംഗീത അനൂപ്, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി സെക്ഷൻ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അന്തർദേശീയ അധ്യാപക ദിനത്തിെൻറ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഗ്രൂപ് ഡാൻസുകൾ, ഫ്യൂഷൻ സോങ്സ്, സ്കിറ്റുകൾ തുടങ്ങിയ അധ്യാപകരുടെ കലാപരിപാടികൾ ചടങ്ങിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ഓരോ വിഭാഗങ്ങളിലെയും മികച്ച അധ്യാപകരെ തിരഞ്ഞെടുത്ത് ചടങ്ങിൽ ആദരിച്ചു. ജെബി ഇക്ബാൽ, ഷീബ ബീഗം, വിജില ബാബു, ശാരിബാ കൗസർ തുടങ്ങിയവരാണ് വിവിധ സെക്ഷനുകളിൽ നിന്ന് മികച്ച അധ്യാപകരായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് പ്രശസ്തിപത്രവും ഉപഹാരവും അവർക്ക് സമ്മാനിച്ചു.
ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി സ്വാഗതവും ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് സംഗീത അനൂപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.