അൽ യാസ്മിൻ സ്കൂൾ ഗേൾസ് വിഭാഗം ബിരുദദാന ചടങ്ങിൽനിന്ന്
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂൾ ഗേൾസ് വിഭാഗം കുട്ടികളുടെ ബിരുദദാന ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അറ്റാ എജുക്കേഷനൽ കമ്പനി ജനറൽ ഡയറക്ടർ ഡോ. ഇബ്രാഹിം ഫർഹാൻ മുഖ്യാതിഥിയായിരുന്നു. ഗൾഫ് മാധ്യമം സൗദി റസിഡന്റ് മാനേജർ സലിം മാഹി വിശിഷ്ടാഥിതിയായി.
അൽ യാസ്മിൻ സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുലില്ലാഹ് അൽ മൊയ്ന, പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗഖത്ത് പർവേസ്, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത് അൻജും, എക്സാമിനേഷൻ കൺട്രോളർ സുബി ഷാഹിർ, ഓഫീസ് സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ. സൈനബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളെ ബിരുദ തൊപ്പികളും ഗൗണുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. വിവിധ കലാപരിപാടികളും ഇതിനോടൊപ്പം അരങ്ങേറി. നിഖത് അൻജും സ്വാഗതവും വൈസ് ഹെഡ് ഗേൾ ഹിബ യാസിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.