റിയാദ്: അന്നം തരുന്ന നാടിന്റെ ദേശീയ ദിനത്തിൽ പ്രവാസി കലാകൂട്ടായ്മയിൽ പിറന്ന വിഡിയോ ആൽബം ശ്രദ്ധേയമായി. റയാൻ ഇന്റർനാഷനൽ ക്ലിനിക്കുമായി സഹകരിച്ച് നിർമിച്ച ‘ഹുബ്ബക് യാ സൗദി’ എന്നുള്ള വിഡിയോ ആൽബം പ്രവാസി സമൂഹം ഏറ്റെടുത്തു.
റിയാദിലെ അറിയപ്പെടുന്ന ഗായകൻ സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ സംവിധാനത്തിൽ സത്താർ മാവൂരിന്റെ മേൽനോട്ടത്തിലാണ് ആൽബം ഒരുങ്ങിയത്. ആബിദ് കണ്ണൂരാണ് സംഗീത സംവിധാനം നിർവഹിച്ചത്. അസ്രി കാസർകോട് ഗാനരചന നിർവഹിച്ചു. സിദ്ദിഖ് മഞ്ചേശ്വരം, സത്താർ മാവൂർ, അക്ഷയ് സുധീർ, അഞ്ജലി സുധീർ, ബേബി ഇശൽ ആഷിഫ്, മുഹമ്മദ് ഇഷാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
സത്താർ മാവൂർ (റെക്കോഡിങ്), ദസ്തകീർ (മിക്സിങ്), അസീസ് (വിഡിയോ എഡിറ്റിങ്), കെ.പി. മജീദ് (കാമറ) എന്നിവരാണ് സാങ്കേതിക ജോലികൾ നിർവഹിച്ചത്. ആഷിഫ് ആലത്തൂർ, സുധീർ, മനാഫ് അബ്ദുല്ല എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ത്രീ ഐസ് മീഡിയ യൂട്യൂബ് ചാനലിൽ വിഡിയോ റിലീസ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.