ജിദ്ദ: റെഡ് സീ ഇന്റർനാഷനൽ കമ്പനി ചെങ്കടലിൽ ഒരുക്കുന്ന ‘അമാല’ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിക്കുന്ന അമാല ആശുപത്രിയുടെ ഡിസൈന്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. 2025ൽ ആശുപത്രി തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. 44 കിടക്കകളോട് കൂടിയതാണ് അമാല ആശുപത്രി.
ഈ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്കും ഇവിടുത്തെ ജീവനക്കാർക്കും ടൂറിസം പദ്ധതിയിൽ പങ്കാളികളായിട്ടുള്ളവർക്കും ഇവിടെ പ്രാഥമിക പരിചരണം നൽകും.
4,155 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണ് ഈ കടൽ ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടാവുക. 68 കിലോമീറ്റർ കടൽക്കാഴ്ചയാണ് ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് ലഭിക്കുക. വർഷത്തിൽ എല്ലാ ദിവസവും എല്ലാ സമയവും വിനോദസഞ്ചാരികൾക്ക് ഇവിടെ പ്രവേശനമുണ്ടാവും. ഈ അന്താരാഷ്ട്ര ചെങ്കടൽ ലക്ഷ്യസ്ഥാനത്തിന് യു.എസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ 2024ലെ ലീഡ് പവർ ബിൽഡേഴ്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.