ജിദ്ദ: സൗദി സ്ഥാപക ദിനത്തിൽ അംബാസഡർ ടാലന്‍റ് അക്കാദമിയിലെ പഠിതാക്കൾ ഒത്തുകൂടി. ചെങ്കടലിന്റെ തീരത്തുള്ള വില്ലയിൽ വിവിധ പരിപാടികളോടെ സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങൾ സംഘടിപ്പിച്ചും കുടുംബ സമേതമായിരുന്നു ആഘോഷ പരിപാടികൾ. 'പ്രവാസം കടന്നുപോയ വഴികൾ' എന്ന വിഷയത്തിൽ ചീഫ് ഫാക്കൽറ്റി നസീർ വാവകുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി .
അഹമ്മദ് കബീർ ഗാനമാലപിച്ചു. മൊയ്തീൻ, ജാബിർ കോട്ടയം, അഡ്വ. ശംഷുദ്ദീൻ, ആർ.പി. ശംഷുദ്ദീൻ കണ്ണൂർ, നഷ്‌രിഫ് തലശ്ശേരി എന്നിവർ സംസാരിച്ചു. പ്രവാസ ജീവിതത്തിൽ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂർ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ട അനുഭവമായി. കെ.ടി. മുസ്തഫ പെരുവള്ളൂർ സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.