ജിദ്ദ: മനുഷ്യർക്ക് ഏറ്റവും നേരായ മാർഗദർശനം നടത്തുന്ന ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ അനസ് ബിൻ മാലിക് മദ്റസ സംഘടിപ്പിക്കുന്ന സൗദി ദേശീയതല ഖുർആൻ മത്സരങ്ങൾ നവംബർ എട്ടിന് വെള്ളിയാഴ്ച ജിദ്ദയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ‘തിജാറതൻ ലൻ തബൂർ’ എന്ന പേരിൽ നടക്കുന്ന മത്സരത്തിൽ ഖുർആൻ പാരായണം, മനഃപാഠം (ഹിഫ്ള്) എന്നിവയായിരിക്കും ഉണ്ടാവുക.
കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ കാറ്റഗറികളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളായിരിക്കും ഉണ്ടാവുക. വിജയികൾക്ക് സ്വർണനാണയങ്ങൾ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളും ജംഇയ്യതുത്തർത്തീലിന്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുന്ന മത്സരാർഥികളെ ഓൺലൈൻ വഴി യോഗ്യത പരിശോധന നടത്തി ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. നവംബർ 25 ആണ് രജിസ്ട്രേഷന്റെ അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 0541799403, 0576948776, 0560282977 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.