ദമ്മാം: രണ്ട് മാസം മുമ്പ് കിഴക്കൻ സൗദിയിലെ സഫ്വയില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീണു മരിച്ച കൊല്ലം, കാവനാട് സ്വദേശി നിര്‍മല ഭവന്‍ ആൻറണി ആൽബർട്ടിെൻറ (58) മൃതദേഹം തിങ്കളാഴ്ച നാട്ടിൽ കൊണ്ടുപോകും. കമ്പനിയില്‍ നിന്നും സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വൈകിയതും മരണം സംഭവിച്ചത് റോഡരികില്‍ ആയതുകൊണ്ടുള്ള നിയമപ്രശ്നങ്ങളും മൂലമാണ് മൃതദേഹം നാട്ടിൽ അയക്കാൻ കാലതാമസം നേരിട്ടത്. സേവനാനന്തര ആനുകൂല്യങ്ങളും മറ്റും രണ്ടാഴ്ച മുമ്പ് മാത്രമാണ് കമ്പനി അധികൃതർ ഇന്ത്യന്‍ എംബസിക്കു കൈമാറിയത്.
പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം നാട്ടിൽ അയക്കുന്നതിന് എംബസി അനുമതി പത്രം നല്‍കുകയും അത് സൗദി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിെൻറ നിരന്തര ഇടപെടലുകളുടെ ഫലമായാണ് പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കാനും നടപടികൾ വേഗത്തിലാക്കാനും കഴിഞ്ഞത്. സങ്കീര്‍ണമായ ഈ നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കാനായത്. ഗവര്‍ണറേറ്റില്‍ നിന്നും ഞായറാഴ്ച അന്തിമ രേഖ ലഭിക്കും. മൃതദേഹം നാട്ടിലയക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച കാര്യങ്ങള്‍ വസ്തുതക്ക് നിരക്കാത്തതാണെന്ന് നാസ് വക്കം പറഞ്ഞു. നടപടിക്രമങ്ങളുടെ പുരോഗതി അതാത് സമയത്ത് ആൻറണിയുടെ കുടുംബത്തെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.