റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റിൽ അറബ് ഭക്ഷ്യമേളക്ക് തുടക്കം. ഈജിപ്ത്, സിറിയ, മൊറോക്കോ, ജോർദാൻ, തുനീഷ്യ, ഫലസ്തീൻ എന്നീ ആറ് അറബ് രാജ്യങ്ങളുടെ പാചക പൈതൃകത്തിന് പേരുകേട്ട സവിശേഷമായ രുചിവൈവിധ്യം പ്രദർശിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം റിയാദിലെ അലി ബിൻ താലിബ് ബ്രാഞ്ച് റോഡിലുള്ള ലുലു ഹൈപർമാർക്കറ്റിൽ ബുധനാഴ്ച നടന്നു. വിവിധ അംബാസഡർമാരായ അലി അൽഖയ്ദ് (ജോർദാൻ), ഡോ. മുസ്തഫ മൻസൂരി (മൊറോക്കോ), അഹമ്മദ് ഫാറൂഖ് (ഈജിപ്ത്) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിശിഷ്ടാതിഥികളെ ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് വരവേറ്റു. മേള ജിദ്ദയിൽ മർവ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തു. മൊറോക്കോ കോൺസൽ ജനറൽ ഇബ്രാഹിം അജൗലി, ഈജിപ്ത് കോൺസൽ മുഹമ്മദ് റമദാൻ എന്നിവർ മുഖ്യാതിഥികളായി. മേള ഈ മാസം 16 വരെ തുടരും. രാജ്യത്തുടനീളമുള്ള ലുലു ബ്രാഞ്ചുകളിലെ വിവിധ ഹോട്ട് ഫുഡ് വിഭാഗങ്ങളിൽ ആറ് അറബ് രാജ്യങ്ങളുടെ പലഹാരങ്ങളും ഈജിപ്ഷ്യൻ ചീസുകൾ, ടുണീഷ്യൻ ഒലിവ്, പലസ്തീൻ ഒലിവ് ഓയിൽ, ജോർദാനിലെ പ്രശസ്തമായ ഹാലവ മധുരവും മിക്സഡ് അച്ചാറുകളും തുടങ്ങി ആകർഷകമായ വിലയുള്ള പ്രത്യേക ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും അണിനിരന്നിട്ടുണ്ട്.
നാടൻ തേനും എള്ളും അണ്ടിപ്പരിപ്പും ചേർത്തുണ്ടാക്കിയ പലഹാരം, ചെമ്പരത്തി രുചി ചേർത്ത വിവിധ തരം ചായകൾ, ബിസ്ക്കറ്റുകൾ തുടങ്ങിയവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.