റിയാദ്: കാർബൺ കുറഞ്ഞ ഇന്ധന വിതരണവും പാരിസ്ഥിതിക സുസ്ഥിരതയും ഉൾപ്പെടെ ഒന്നിലധികം മേഖലകളിലെ സഹകരണത്തിന് അരാംകോയും റിയാദ് എയറും കരാർ ഒപ്പുവച്ചു. റിയാദിൽ സമാപിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യറ്റിവിെൻറ എട്ടാമത് സമ്മേളനമാണ് ഇതിന് വഴിയൊരുക്കിയത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും അനുഭവങ്ങൾ മെച്ചപ്പെടുത്താനും സുസ്ഥിരതാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകാനുമുള്ള ഇരു കമ്പനികളുടെയും ആഗ്രഹത്തിന്റെ പ്രകടനമാണ് ഈ കരാറെന്ന് അരാംകോ ബിസിനസ് സെക്ടർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് യാസർ മുഫ്തി പറഞ്ഞു.
കുറഞ്ഞ കാർബൺ ഇന്ധനങ്ങൾ വികസിപ്പിക്കുന്നതിലുള്ള സൗദി അരാംകോയുടെ ശ്രമങ്ങൾ, ഡിജിറ്റൽ പരിവർത്തനത്തിലെ ശക്തമായ ശ്രദ്ധ, വ്യോമയാന മേഖലകളിലെയും മറ്റു മേഖലകളിലെയും അനുഭവപരിചയം എന്നിവ റിയാദ് എയറുമായുള്ള സഹകരണത്തിന് ശക്തമായ വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അരാംകോയുടെ പ്രവർത്തനശേഷി മെച്ചപ്പെടുത്തുന്നതിനും അതിഥികൾക്ക് വിശിഷ്ടമായ അനുഭവങ്ങൾ നൽകുന്നതിനുമായി കമ്പനിയുടെ അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടാൻ കമ്പനി ആഗ്രഹിക്കുന്നതായി റിയാദ് എയർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആദം ബൂഖ്ദീദ പറഞ്ഞു.
റിയാദ് എയർ സുസ്ഥിരതക്കും കാർബൺ കുറഞ്ഞ ഇന്ധനത്തിനും പ്രതിജ്ഞബദ്ധമായ ആഗോള വിമാന കമ്പനിയായി മാറുന്നതിനാണിത്. സൗദിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ രണ്ട് കമ്പനികൾക്കും ഒരുമിച്ച് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും ബുഖ്ദീദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.