അബ്ഹ: അപകടത്തിൽ പരിക്ക് പറ്റി ദുരിതത്തിലായ വിജയന് അസീർ പ്രവാസി സംഘം ചികിത്സാസഹായം നൽകി. ആറ് മാസം മുമ്പായിരുന്നു ബിഷക്കടുത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ വിജയന്റെ താടിയെല്ലിന് ഗുരുതര പരിക്ക് പറ്റിയത്. തുടർന്ന് ബിഷ ഗവ. ആശുപത്രിയിലും ഖമ്മീസിലുമായി ചികിത്സ നടത്തിയെങ്കിലും വിദഗ്ധ ചികിത്സ അനിവാര്യമായതിനാൽ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. അസീർ പ്രവാസി സംഘം ടൗൺ ഈസ്റ്റ് യൂനിറ്റ് അംഗമായ വിജയൻ ചികിത്സക്കും മറ്റുമായി ഏറെ പ്രതിസന്ധി നേരിടുകയായിരുന്നു.
ഇതറിഞ്ഞ അസീർ പ്രവാസി സംഘം ഖമ്മീസ് ഏരിയ കമ്മിറ്റി ഇടപെട്ട് വിജയന് ചികിത്സാ സഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. സംഘടന സ്വരൂപിച്ച ഒന്നര ലക്ഷം രൂപ അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി വിജയന് കൈമാറി. ചടങ്ങിൽ പ്രസിഡൻറ് സുരേന്ദ്രൻ സനയ്യ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് കരുനാഗപ്പള്ളി, താമരാക്ഷൻ ക്ലാപ്പന, ഷൗക്കത്ത് ആലത്തൂർ, സുരേന്ദ്രൻ പിള്ള, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി രാജഗോപാൽ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.