താ​ണ്ടി​യ​ത്​​ ക​ന​ൽ​ക്കാ​ല​ങ്ങ​ൾ; ത​ട​വ​റ​യി​ലെ ദു​രി​ത​ങ്ങ​ൾ​ക്ക​റു​തി​യാ​യി അ​ഷ്റ​ഫ്​ നാ​ട​ണ​ഞ്ഞു

ദ​മ്മാം: പ​ല​ത​വ​ണ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​യ​ക്ക​പ്പെ​ട്ട അ​ഷ്റ​ഫി​ന്​ ഒ​ടു​വി​ൽ നാ​ട​ണ​യാ​ൻ ഭാ​ഗ്യം. ദ​മ്മാം ഫൈ​സ​ലി​യ ജ​യി​ലി​ൽ ര​ണ്ട​ര വ​ർ​ഷ​മാ​യി ക​ഴി​ഞ്ഞി​രു​ന്ന തൃ​ശൂ​ർ, കു​ന്നം​കു​ളം, തൊ​ഴി​യൂ​ർ സ്വ​ദേ​ശി വെ​ള്ളു​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ അ​ഷ്റ​ഫാ​ണ്​ ക​ട​മ്പ​ക​ൾ ക​ട​ന്ന്​​ ക​ഴി​ഞ്ഞ​ദി​വ​സം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്.

ശി​ക്ഷ കാ​ലാ​വ​ധി ക​ഴി​ഞ്ഞും ത​ട​വി​ൽ ക​ഴി​യു​ന്ന അ​ഷ്റ​ഫി​നെ സ​ഹാ​യി​ക്കാ​ൻ ദ​മ്മാ​മി​ലെ കെ.​എം.​സി.​സി രം​ഗ​ത്തെ​ത്തി​യ​താ​ണ് ഒ​ടു​വി​ൽ തു​ണ​യാ​യ​ത്. ഇ​തി​നു​ മു​മ്പ്​ മൂ​ന്നു​​ത​വ​ണ ഇ​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​കെ അ​യ​ച്ചി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' നേ​ര​ത്തേ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

റെ​ന്‍റ് ​എ ​കാ​ർ ക​മ്പ​നി​യു​മാ​യു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക കേ​സ്​ ആ​യി​രു​ന്നു അ​ഷ്റ​ഫി​ന്‍റെ അ​വ​സാ​ന യാ​ത്ര മു​ട​ക്കി​യി​രു​ന്ന​ത്. ഈ ​തു​ക ന​ൽ​കാ​ൻ കെ.​എം.​സി.​സി ത​യാ​റാ​വു​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ണി​ക്കു​ട്ട​​ന്‍റെ സ​ഹാ​യ​ത്താ​ൽ ഈ ​തു​ക കോ​ട​തി​യി​ൽ കെ​ട്ടി​വെ​ച്ച​തോ​ടെ​ കേ​സി​ൽ​നി​ന്ന്​ മോ​ച​നം സാ​ധ്യ​മാ​വു​ക​യു​മാ​യി​രു​ന്നു. ര​ണ്ടു​ മൂ​ന്നു​ പേ​ർ ചേ​ർ​ന്ന്​ നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റി​ന്‍റെ പ​ണ​വും ന​ൽ​കി​യ​തോ​ടെ അ​ഷ്റ​ഫി​ന്‍റെ മ​ട​ക്കം യാ​ഥാ​ർ​ഥ്യ​മാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്ക്​ പോ​യ​ത്. ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ്​ കേ​സി​ൽ അ​ക​പ്പെ​ട്ട്​ അ​ഷ്റ​ഫ്​ ജ​യി​ലി​ലാ​യ​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തെ ശി​ക്ഷാ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ൽ​ഖോ​ബാ​ർ കോ​ട​തി​യി​ലെ ഒ​രു കേ​സ്​ പൊ​ന്തി​വ​ന്ന​ത്. കാ​റ്​ വാ​ട​ക​ക്ക്​ എ​ടു​ത്ത വ​ക​യി​ൽ പ​ണ​മ​ട​ക്കാ​നു​ള്ള കേ​സാ​യി​രു​ന്നു അ​ത്.

6,000ത്തോ​ളം റി​യാ​ലാ​ണ്​ ആ ​വ​ക​യി​ൽ അ​ട​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. അ​ന്ന്​ നാ​ട്ടി​ലു​ള്ള ഭാ​ര്യ ബു​ഷ്​​റ ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും പ​രി​ച​യ​ക്കാ​രെ​യും ബ​ന്ധ​പ്പെ​ട്ട്​ ആ ​പ​ണം സ്വ​രൂ​പി​ച്ച്​ കേ​സി​ൽ​നി​ന്ന്​ മു​ക്ത​മാ​ക്കി. വീ​ണ്ടും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ താ​മ​സി​ച്ച ഫ്ലാ​റ്റി​ന്‍റെ വാ​ട​ക​ക്കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ലു​ള്ള കേ​സ്​ പൊ​ങ്ങി​വ​ന്നു.

ആ​ർ​ഭാ​ട​ങ്ങ​ൾ മാ​ത്രം ക​ണ്ട്​ പ്ര​വാ​സ​ത്തെ വി​ല​യി​രു​ത്തു​ന്ന​വ​ർ​ക്കു​ള്ള അ​നു​ഭ​വ​പാ​ഠം കൂ​ടി​യാ​ണ്​ അ​ഷ്റ​ഫി​ന്‍റെ ജീ​വി​ത​മെ​ന്ന്​ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ്​ കു​ട്ടി കോ​ഡൂ​ർ പ​റ​ഞ്ഞു. ത​ട​വ​റ​യി​ൽ​നി​ന്ന്​ ഒ​രാ​ളെ കൂ​ടി ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ നി​റ​ഞ്ഞ സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന്​ മ​ണി​ക്കു​ട്ട​ൻ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. 

Tags:    
News Summary - Ashraf returns back to homeland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.