തെക്കേപ്പുറം ഫുട്ബാൾ സീനിയർ വിഭാഗം ഫൈനൽ ജേതാക്കളായ ആസ്പെയർ സൊലൂഷൻ ട്രോഫിയുമായി

തെക്കെപ്പുറം ഫുട്ബാൾ ടൂർണമെൻറിൽ ആസ്പയർ സൊലൂഷൻ ജേതാക്കൾ

ദമ്മാം: എഫ്.സി.ഡി ദമ്മാമിന്റെ ആഭിമുഖ്യത്തില്‍ ഒരുമാസം നീണ്ട 37ാം തെക്കേപ്പുറം ഫുട്ബാള്‍ ടൂർണമെൻറ് സമാപിച്ചു. ഫൈനൽ ദിനത്തിൽ പെയ്ത മഴയെയും തണുപ്പിനെയും അവഗണിച്ചെത്തിയ കുടുംബിനികളടക്കമുള്ള നൂറുകണക്കിന് കാണികളെ സാക്ഷി നിർത്തി തോപ്പിൽ ടീമിനെ പരാജയപ്പെടുത്തി ആസ്പെയർ സൊലൂഷൻ ജേതാക്കളായി.

മുഴുസമയവും എക്സ്ട്രാ ടൈമും ഗോൾരഹിത സമനിലയിൽ കലാശിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായി ഫദ്‍ലുറഹ്മാനെയും ടൂർണമെൻറിലെ മികച്ച കളിക്കാരനായി ഫഹീം ഫൈസലിനെയും തെരഞ്ഞെടുത്തു. ഹാസിം അൽത്താഫ് (പുതുമുഖ കളിക്കാരൻ), റയാൻ നാസർ (ടോപ് സ്കോറർ), കോയസ്സൻ കോയ (ഗോൾ കീപ്പർ) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

മാസ്റ്റേഴ്സ് വിഭാഗത്തിൽ തോപ്പിൽ ടീം രണ്ടു ഗോളുകൾക്ക് ഓയിൽ കെമിസ്ട്രിയെ പരാജയപ്പെടുത്തി ജേതാക്കളായി. മാമുക്കോയ ഫൈനലിലെ മികച്ച കളിക്കാരനായും കെ.വി. അക്ബർ ടൂർണമെൻറിലെ മികച്ച കളിക്കാരനായും ടോപ് സ്‌കോററായും തെരഞ്ഞെടുക്കപ്പെട്ടു.

ജൂനിയർ വിഭാഗത്തിൽ ഓയിൽ കെമിസ്ട്രിയും സബ് ജൂനിയർ വിഭാഗത്തിൽ ഐഡിയ ലിങ്കും ജേതാക്കളായി. വിജയികൾക്ക് മുഹമ്മദ് റാസി, ശകീബ്, ഹാഷിം, ഫൈസൽ, നുസൂൽ, ഹാദി, ഹംദാൻ, ബുക്ക്ഷൻ, ബാസിത്, ഉമർകോയ, മുഹമ്മദലി, കോയസ്സൻ കോയ, ഇൻസാഫ് എന്നിവർ ട്രോഫികളും ഗിഫ്റ്റും വിതരണം ചെയ്തു.


Tags:    
News Summary - Aspire Solutions Winners of Thekkeppuram Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.