ഖമീസ് മുശൈത്ത്: സൗദിയിലെ മലയാളി ഫുട്ബാളിന്റെ ഈറ്റില്ലമായി മാറിക്കൊണ്ടിരിക്കുന്ന ഖമീസ് മുശൈത്ത് വീണ്ടും ഫുട്ബാൾ മത്സരത്തിന് വേദിയാകുന്നു. അൽജസീറ മന്തി റിജാൽ അൽമ സ്പോൺസർ ചെയ്യുന്ന കെ.എം.സി.സി സോക്കർ വലിയ പെരുന്നാൾ ദിനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിന്റെ പ്രഖ്യാപനം ഖമീസ് മുശൈത്ത് ജൂബിലി ഓഡിറ്റോറിയത്തിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയംഗം മുഹമ്മദ്കുട്ടി മാതാപ്പുഴ നിർവഹിച്ചു. ബഷീർ മുന്നിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കളിയുടെ വിജയത്തിനായി നടക്കുന്ന കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം മുഹമ്മദുകുട്ടി മാതാപ്പുഴ അൽജസീറ മന്തി റിജാൽ അൽമ പ്രതിനിധി അൻസാരി കുറ്റിച്ചിലിന് കൈമാറി നിർവഹിച്ചു.
കൂപ്പൺ നറുക്കെടുപ്പിൽ വിജയിക്കുന്ന വ്യക്തിക്ക് ബുള്ളറ്റ് നൽകുമെന്നും അറിയിച്ചു. പരിപാടിയിൽ കംഫർട്ട് ട്രാവൽസ് പ്രതിനിധി മുജീബ് ഉപ്പള, അൻസാരി കുറ്റിച്ചൽ, റിയാസ് ബാബു (മെട്രോ), മൊയ്തീൻ കട്ടുപ്പാറ (ഖമീസ് സനയ), വഹീദ് മൊറയൂർ (ഖമീസ് ന്യൂസ്), മുജീബ് ചടയമംഗലം (ഗൾഫ് മാധ്യമം), ഇല്യാസ് (ഫാൽക്കൻ), നസീർ(ഫിഫ), സത്താർ ഒലിപ്പുഴ (ഫുഫു), മുസ്തഫ (എം.എം. കാർഗോ), ജലീൽ കാവനൂർ, ഉസ്മാൻ കിളിയമണ്ണിൽ, ജലീൽ വല്ലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. സിറാജ് വയനാട് സ്വാഗതവും നജീബ് തുവ്വൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.