റിയാദ്: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കലാപ്രവർത്തകനായ ബൈജു നായർക്കും ഭാര്യയും അധ്യാപികയുമായ രാജശ്രീക്കും യാത്രയയപ്പ് നൽകി. റിയാദ് നാടക വേദി ആൻഡ് ചിൽഡ്രൻസ് തിയേറ്റർ ഭാരവാഹിയാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ബൈജു നായർ.
നാടകവേദിക്ക് കീഴിൽ റിയാദിൽ അരങ്ങേറിയ നാടകങ്ങളുടെയെല്ലാം അണിയറ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ബൈജു നായർ. ഭാര്യ രാജശ്രീ യാര ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഹിന്ദി അധ്യാപികയായി വർഷങ്ങളോളം ജോലി ചെയ്തിരുന്നു.
മൂത്ത മകൾ നേഹ കാനഡയിലും രണ്ടാമത്തെ മകൾ നേത്ര യു.കെയിലുമാണ്. നോക്കിയ കമ്പനിയിൽ ലോജിസ്റ്റിക് ഡിപ്പാർട്മെൻറിലാണ് ബൈജു നായർ ജോലി ചെയ്തിരുന്നത്. റിയാദ് നാടകവേദിയാണ് യാത്രയപ്പ് സംഘടിപ്പിച്ചത്. ചെയർമാൻ കെ.പി. നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് കാറളം, വൈസ് ചെയർമാൻ രാജേന്ദ്രൻ, ജോയിൻറ് സെക്രട്ടറി കുമാർ, സുധീർ കണ്ണൂർ എന്നിവർ സംസാരിച്ചു.
നാടകവേദിയുടെ ആദരഫലകം ചെയർമാൻ ബൈജു നായർക്ക് സമ്മാനിച്ചു. നാടകവേദി വനിതാ പ്രതിനിധികളായ ഹാജറ, ശ്യാമ, അൽവിന, നിത എന്നിവരും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കുമാർ സ്വാഗതവും ബൈജൂ നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.