ജിദ്ദ: ഹജ്ജ് തീർഥാടകരുടെ തമ്പുകളിൽ ദ്രവീകൃത വാതക സിലിണ്ടറുകൾ നിരോധിച്ചു. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലെ തീർഥാടകരുടെ തമ്പുകളിലേക്കും സർക്കാർ ഏജൻസികളുടെ ആസ്ഥാനങ്ങളിലേക്കും വിവിധ തരത്തിലും വലുപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ദുൽഹജ്ജ് ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിലാണ്.തമ്പുകൾ ഒരുക്കുമ്പോഴും തീർഥാടകർ അവിടെ താമസിക്കുന്ന സമയത്തും തീപിടിത്തം കുറക്കുന്നതിന് സിവിൽ ഡിഫൻസ് ഏർപ്പെടുത്തിയ പ്രതിരോധനടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് സിവിൽ ഡിഫൻസ് വിശദീകരിച്ചു. തീരുമാനം പൊലീസുമായി ഏകോപിപ്പിച്ച് നടപ്പാക്കും. ഇതിനായി മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ ഫീൽഡ് ടീമുകൾ പരിശോധനകൾ നടത്തും. വാതക സിലിണ്ടറുകൾ ഉപയോഗിക്കുന്നതായി കണ്ടാൽ അവ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.