റിയാദ്: പ്രവാസി മലയാളി ഡ്രൈവർമാരുടെ ഉന്നമനത്തിനായി സൗദിയിൽ 2016ൽ രൂപവത്കരിച്ച ബെസ്റ്റ് വേ ഡ്രൈവേഴ്സ് അസോസിയേഷെൻറ നാഷനൽ കമ്മിറ്റി നിലവിൽവന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 10 യൂനിറ്റുകൾ രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു. അബ്ദുൽ മജീദ് പൂളക്കടി (ചെയർ), അസ്ലം പാലത്ത് (പ്രസി), ബിബിൻ ആലപ്പുഴ (ജന. സെക്ര), ഷൗക്കത്ത് അലി (ട്രഷ), നിഹാസ് പാനൂർ, ഹസൻ പന്മന (രക്ഷാധികാരികൾ), ഫൈസൽ വയനാട് (പി.ആർ.ഒ), ഷാജഹാൻ (കോഓഡിനേറ്റർ), റാഫി കൂട്ടായി (ചാരിറ്റി കൺ), ഷിഹാബ് മലപ്പുറം (വൈ. ചെയർ), ഉണ്ണി, സലീം ഇസ്മാഈൽ (വൈ. പ്രസി), ഷിഹാബ് കക്കാട്, മുജീബ് വയനാട് (ജോ. സെക്ര), അലി, ഗഫാർ മണ്ണാർക്കാട്, ജലീൽ, മിഗ്ദാദ്, മുജീബ് നൂറേമൂച്ചി, ലിബു മാത്യു, റിയാസ് മേലാറ്റൂർ, സജീർ കോട്ടൂർ, സലീം സുലൈമാൻ, ഷെമീർ, ഷെരീഫ് (എക്സിക്യൂട്ടിവ് അംഗം) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.