സ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ‘ബിയോണ്ട് 2025’ വിന്റർ ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: സ്റ്റുഡന്റ്സ് ഇന്ത്യ റിയാദ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ‘ബിയോണ്ട് 2025’ എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. കൗമാരക്കാരായ വിദ്യാർഥികൾക്കു വേണ്ടി നടന്ന ക്യാമ്പിൽ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകൾ നയിച്ചു.
പുതിയ കാലത്ത് കുട്ടികൾ സമൂഹത്തിലും കാമ്പസുകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി വിഷയങ്ങൾ സംവാദവും ചർച്ചയുമായി. ചുറ്റുമുള്ള സമൂഹത്തിന് വിദ്യാർഥികൾ നാളെയുടെ പ്രതീക്ഷയും പ്രത്യാശയുമാണെന്ന് തെളിയിക്കുന്നതായിരുന്നു ക്യാമ്പിലുടനീളം നടന്ന അവരുടെ ഇടപെടലുകൾ. രക്ഷിതാക്കൾക്കായി നടന്ന പാരന്റിങ് സെഷനിൽ സാജിദ് പാറക്കൽ ക്ലാസെടുത്തു.
സി.എം.എ. സുഹൈൽ, ഹിഷാം അബൂബക്കർ, നിസാർ വാണിയമ്പലം, അജ്മൽ ഹുസൈൻ, തബ്ശീറ മഹ്മൂദ്, മുഹ്സിന അബ്ദുൽ ഗഫൂർ തുടങ്ങിയവർ വ്യത്യസ്ത സെഷനുകളിൽ ക്ലാസുകൾ അവതരിപ്പിച്ചു. ഗെയിംസിന് അഫ്നിദ, ഫീസ തുടങ്ങിയവർ നേതൃത്വം നൽകി. മികച്ച ക്യാമ്പംഗമായ നൗറിൻ ഉബിനും മത്സര പരിപാടികളിൽ കൂടുതൽ പോയിന്റ് നേടിയ ടീമിനും സമ്മാനങ്ങൾ നൽകി.
സ്റ്റുഡന്റ്സ് ഇന്ത്യ റിയാദ് പ്രൊവിൻസ് രക്ഷാധികാരി സിദ്ദിഖ് ജമാൽ സമാപന പ്രസംഗം നിർവഹിച്ചു. അഷ്ഫാഖ് കക്കോടി, പി.സി. അജ്മൽ, അസ്ലം മാസ്റ്റർ, റൻസില, നുസ്റത്ത്, ഷാനിദ് അലി, സ്റ്റുഡന്റ്സ് ഇന്ത്യ വൈസ് ക്യാപ്റ്റന്മാരായ തസീം ഷഫീഖ്, അഫ്നാൻ അംജദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഹസീം ഹാരിസ് ഖിറാഅത്തും ഇശ മെറിൻ പരിഭാഷയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.