സുലൈമാൻ വിഴിഞ്ഞം
റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങാൻ യു.എ.ഇ ഇടത്താവളമാക്കുന്നവർക്ക് ലഭിക്കുന്നത് നിരവധി സൗഭാഗ്യങ്ങൾ.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ പോലെ സൗദി പ്രവാസികൾക്ക് വീണുകിട്ടിയ അവസരമായിരുന്നു ഷാർജ പുസ്തകോത്സവം.
നവംബർ തുടക്കത്തിൽ യു.എ.ഇയിൽ എത്തിയവർക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം കാണാനും പുസ്തകങ്ങൾ വാങ്ങാനും കഴിഞ്ഞിരുന്നു. നിരവധി യാത്രക്കാർ അനവധി പുസ്തകങ്ങളാണ് ഇത്തരത്തിൽ സ്വന്തമാക്കിയത്.
സൗദിയിലേക്ക് പുറപ്പെടും മുമ്പുള്ള ക്വാറൻറീൻ കാലയളവായ 14 ദിവസം എങ്ങനെ ചെലവഴിക്കും എന്ന് കരുതി മുറിയിൽ കഴിഞ്ഞവർ പലർക്ക് ഇങ്ങനെ വാങ്ങിക്കൂട്ടിയ പുസ്തകങ്ങൾ കൂട്ടായി. അങ്ങനെ വായിച്ചുതുടങ്ങിയ പലരും പതിയെ ഗൗരവ വായനയിലേക്ക് കടക്കുകയും കുറഞ്ഞദിവസത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ വായിക്കുകയും ചെയ്തു.
ഇതിൽ പലരും മുമ്പ് നല്ല വായനക്കാരായിരുന്നവരും പ്രവാസത്തിെൻറ തിരക്കിലും ടെക്നോളജിയുടെ കടന്നുകയറ്റത്തിലും വായന കൈമോശം വന്നവരായിരുന്നു. അവരിപ്പോൾ വായനയെ തിരിച്ചുപിടിച്ചിരിക്കുകയാണ്. മറ്റ് ചിലരാവട്ടെ വായനയുടെ തുടക്കക്കാരുമാണ്. മുെമ്പാന്നും വായിക്കാത്തവർ പോലും പുതുതായി വായനക്കാരായി മാറിയ അനുഭവവുമുണ്ട്.
സൗദിയിലേക്ക് പോകാൻ ഷാർജയിലെത്തിയ കണ്ണൂർ പെർളശ്ശേരി സ്വദേശി പ്രമോദ് ഇങ്ങനെ വായന തുടങ്ങിയവരിൽ ഒരാളാണ്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ അഞ്ചിലേറെ പുസ്തകങ്ങളാണ് ഇദ്ദേഹം വായിച്ചുതീർത്തത്. അഷ്റഫ് താമരശ്ശേരിയുടെ 'ഒടുവിലത്തെ കൂട്ട്', ജേക്കബ് എബ്രഹാമിെൻറ 'കുമാരി', പി.എസ്. രാകേഷ് എഴുതിയ 'ഞാൻ നാദിയ മുറാദ്', ജോസഫ് അന്നക്കുട്ടി ജോസിെൻറ 'ദൈവത്തിെൻറ ചാരന്മാർ' തുടങ്ങിയ പുസ്തകങ്ങളാണ് ഈ ദിവസങ്ങളിൽ വായിച്ചുതീർത്തത്. ഇതുവരെ കാര്യമായ വായന നടത്തിയിട്ടില്ലെന്നും ഈ ക്വാറൻറീൻ കാലം പുസ്തകങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞെന്നും അതിൽ സന്തോഷമുണ്ടെന്നും പ്രമോദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
പുസ്തകോത്സവം കഴിയുകയും വാങ്ങിച്ച് കൂട്ടിയ പുസ്തകങ്ങൾ വായിച്ചുതീരുകയും ചെയ്തപ്പോൾ നേരം പോക്കാൻ മറ്റ് മാർഗങ്ങൾ തേടുകയാണ് യു.എ.ഇയിലുള്ള സൗദി പ്രവാസികൾ. വൈകുന്നേരങ്ങളിൽ രണ്ട് ദിർഹം നൽകി കടൽപരപ്പിലൂടെ ബോട്ടുകളിൽ സവാരി നടത്തിയും മ്യൂസിയങ്ങളും മനോഹരമായ പള്ളികളും മറ്റ് സൗധങ്ങളും കാണാൻ പോയുമാണ് വിരസ നേരങ്ങൾ ആസ്വാദ്യകരമാക്കുന്നത്.
കോവിഡ് വാക്സിൻ രണ്ടു ഡോസ് നാട്ടിൽനിന്നും എടുത്തവരാണ് സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശനമില്ലാത്തതിനാൽ യു.എ.ഇ ഇടത്താവളമാക്കി 14 ദിവസം അവിടെ തങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.