ഹഫർ: ഒരാഴ്ച മുമ്പ് ഹഫർ അൽ ബാത്വിനിൽ ഹൃദയാഘാതം മൂലം മരിച്ച പാലക്കാട് സ്വദേശി യൂനുസ് സിദ്ദീഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫറിലെ സൂഖിൽ ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഫാത്തിമ, ഹിബ ഫാത്തിമ, സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ് ഹനീഫ, ജബ്ബാർ, ജലീൽ.
മൃതദേഹം ദമ്മാമിൽനിന്നും എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്ടിലെ വീട്ടിലേക്കും എത്തിക്കാനുമുള്ള നടപടിക്രമങ്ങൾ ഒ.ഐ.സി.സി പ്രസിഡൻറ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ അബ്ദുല്ല തണ്ടത്ത് തിരൂർ, സാജൻ മൂവാറ്റുപുഴ എന്നിവരാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.