റിയാദ്: സി.ബി.എസ്.ഇ 31ാമത് സൗദി ചാപ്റ്റർ ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ച് ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന അത്ലറ്റിക്സിലും എക്സിബിഷനിലും റിയാദ് യാര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. സയൻസ് എക്സിബിഷൻ സീനിയർ വിഭാഗത്തിൽ സസ്റ്റയിനബിൾ വേസ്റ്റ് ഡിസ്പോസൽ പ്രോജക്ട് അവതരിപ്പിച്ച ടി.കെ. നിസയും സിദ്റ തഹ്സീനും രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ആൻറി സ്ലീപ് ഐ ബ്ലിങ്കർ സെൻസർ അവതരിപ്പിച്ച കെ.എസ്. ലക്ഷ്മി, നദാഷ സാജിദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രസാങ്കേതിക രംഗത്തെ നവീന മാതൃകകളുടെ ഹ്രസ്വരൂപങ്ങളാൽ സമ്പന്നമായിരുന്ന സയൻസ് എക്സിബിഷൻ സന്ദർശകരെ അത്ഭുതപ്പെടുത്തി.
അത്ലറ്റിക്സിൽ 800 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് അക്രമും 100 മീറ്ററിലും 200 മീറ്ററിലും ദേവികയും ഗോൾഡ് നേടി. മുഹമ്മദ് അബ്ദുറഹ്മാൻ 200 മീറ്ററിൽ വെള്ളിയും 100 മീറ്ററിൽ വെങ്കലവും നേടി. ലോങ് ജംപിൽ ഫാത്തിമ വെള്ളി നേടിയപ്പോൾ ഷോട്ട്പുട്ടിൽ റയാൻ അർഖം വെങ്കലവും മുഹമ്മദ് സൈഫ് 1500 മീറ്ററിൽ വെങ്കലവും ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ വെള്ളിയും പെൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ വെങ്കലവും നേടി.
മൂന്ന് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 11 മെഡലുകളോടെ അതിവേഗത്തിൽ ട്രാക്കിനെയും കാണികളെയും കോരിത്തരിപ്പിക്കുന്ന പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. ടീമംഗങ്ങളെയും പരിശീലകരെയും യാര സ്കൂൾ മാനേജ്മെൻറും പ്രിൻസിപ്പലും അനുമോദിച്ചു. ഇന്ത്യയിൽ നടക്കുന്ന ദേശീയ സ്പോർട്സ് മീറ്റിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് യാര സ്കൂളിെൻറ ഫുട്ബാൾ ടീമും അത്ലറ്റുകളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.