റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തോടെയാണ് അസംബ്ലി ആരംഭിച്ചത്. സാധാരണ അസംബ്ലി മാനദണ്ഡങ്ങളിൽനിന്ന് വ്യത്യസ്തമായി നേതാക്കളെന്ന നിലയിൽ അധ്യാപകർ ആയിരുന്നു പരിപാടികൾക്ക് നേതൃത്വം നൽകിയത്. സംഘഗാനവും കവിതയും നൃത്തവും ഉൾപ്പെടെ സൂക്ഷ്മമായി രൂപപ്പെടുത്തിയ പ്രകടനങ്ങളിലൂടെ അധ്യാപകർ തങ്ങളുടെ പ്രാഗല്ഭ്യം പ്രകടമാക്കി.
ഇതിലൂടെ കുട്ടികളുടെ മനംകവരാൻ അധ്യാപകർക്ക് സാധിച്ചു. പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് ശിശുദിന സന്ദേശം നൽകി. ഗേൾസ് സെക്ഷനിൽ സംഗീത അനൂപ്, ബോയ്സ് സെക്ഷനിൽ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി. സെക്ഷനിൽ ഹെഡ് മിസ്ട്രസ് റിഹാന അംജാദ് എന്നിവർ നന്ദി പ്രസംഗം നടത്തി. സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങളുടെ സ്വരച്ചേർച്ചയോടെ, ഐക്യത്തിെൻറ പ്രതീകമായും സ്കൂൾ സമൂഹത്തിൽ അഭിമാനബോധം വളർത്തിയെടുത്തും ഗ്രാൻഡ് അസംബ്ലി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.