ജിദ്ദ: സൗദി അറേബ്യയിൽ 600 സ്ക്രീനുകൾ പ്രവർത്തിപ്പിക്കാൻ യു.എ.ഇ ആസ്ഥാനമായ വോക്സ് സിനിമാസിന് ലൈസൻസ് നൽകി. വിവിധ നഗരങ്ങളിൽ 200 കോടി റിയാൽ ചെലവഴിച്ചാകും ഇത്രയും പ്രദർശനശാലകൾ സജ്ജീകരിക്കുക. ആദ്യപടിയായി റിയാദിലെ പാർക് മാളിൽ നാലുസ്ക്രീൻ മൾട്ടിപ്ലെക്സ് വരുംദിവസങ്ങളിൽ വോക്സ് തുറക്കും. ദുബൈയിലെ മാജിദ് അൽഫുത്തൈം ഗ്രൂപ്പിന് കീഴിലുള്ളതാണ് വോക്സ്. യു.എ.ഇ, ലെബനാൻ, ഇൗജിപ്ത്, ഒമാൻ എന്നിവിടങ്ങളിലായി 129 തിയറ്ററുകളാണ് അവർ കൈകാര്യം ചെയ്യുന്നത്.
യു.എ.ഇയിൽ മലയാളം ചിത്രങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഭാഷാചിത്രങ്ങളും വോക്സ് പ്രദർശിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും സൗദിയിലും ഇതോടെ മലയാളം ചിത്രങ്ങൾക്ക് കടന്നുവരാനുള്ള അവസരമൊരുങ്ങുകയാണ്. പാർക് മാളിലെ മൾട്ടിപ്ലെക്സിൽ അനിമേഷൻ, കുടുംബ, വിദ്യാഭ്യാസ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. ‘ദ ഡാർകസ്റ്റ് മൈൻഡ്സ്’, ‘ദ പ്രിഡേറ്റർ’, ജയിംസ് കാമറൂണിെൻറ ‘അലിറ്റ: ബാറ്റിൽ ഏയ്ഞ്ചൽ’ തുടങ്ങിയ സിനിമകളും ഇൗവർഷം തന്നെ സൗദിയിലെത്തിക്കും. അഞ്ചുവർഷത്തിനുള്ളിലാണ് 600 തിയറ്ററുകളും രാജ്യത്ത് തുറക്കുക. ഇതുവഴി 3,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി സൂചിപ്പിച്ചു.
അതിനിടെ, കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച ‘ബ്ലാക് പാൻതറി’ന് േശഷം രണ്ടാമത്തെ റിലീസ് ‘അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ’ ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇൗമാസം 26നാണ് സിനിമയുടെ സൗദി റിലീസ്. രണ്ടുമണിക്കൂറും 23 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിൽ കരേൻ ഗില്ലൻ, സ്കാർലറ്റ് േജാഹാൻസൺ, ക്രിസ് പ്രാറ്റ്, ആൻറണി റൂസോ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്നു. ബ്ലാക് പാൻതറിെൻറ പ്രദർശനം അഞ്ചുദിവസം കൂടി റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ തിയറ്ററിൽ തുടരും. ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് പ്രദർശനം.
മേയ് മാസം ആദ്യത്തിലാണ് പൊതുപ്രദർശനം ആരംഭിക്കുക. അതിനുള്ള ടിക്കറ്റ് വിൽപന ഏതാനും ദിവസങ്ങൾക്കുള്ളിൽ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.